HOME
DETAILS

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

  
March 17, 2026 | 1:42 PM

 congress candidate ramesh pisharody seeks votes takes break from performances

പാലക്കാട്: ജനവിധി തേടി ജന്മനാട്ടിലേക്ക് എത്തുന്നതായും കലാപരിപാടികളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നതായും പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

സ്വാതന്ത്ര്യസമരം മുതൽ മതേതര ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കുറിച്ചു.

അരനൂറ്റാണ്ടിലേറെയായി ലോകത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിലാണ് താൻ ജനവിധി തേടുന്നതെന്നും, ഇനി മുൻ​ഗണന പാലക്കാട്ടെ ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കുമാണെന്നും പിഷാരടി കുറിപ്പിൽ വ്യക്തമാക്കി. 

രമേഷ് പിഷാരടിയുടെ കുറിപ്പിന്റെ പൂർണരൂപം

ജനവിധി തേടി ജന്മ നാട്ടിലേക്ക് 

പ്രിയപെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ, സിനിമ ,മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിലെത്തിയ ആളാണ് ഞാൻ. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.
ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് ; നിയമസഭാ സ്ഥാനാർഥി ആയി 

സ്വാതന്ത്ര്യ സമരം മുതൽ ‘ഇന്ത്യ’എന്ന മഹാരാജ്യം ; മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. 

അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ ആണ് മത്സരിക്കുക.......
അഭിമാനം സന്തോഷം

ഇനി പാലക്കാടുള്ള ജനങ്ങൾക്കും....അവരുടെ ആവശ്യങ്ങൾക്ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന.

അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം...
കക്ഷി രാഷ്ട്രീയത്തിന്റെയോ,വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ നിങ്ങളിൽ നിന്നും അനുഭവിച്ചത്.

എനിക്ക് തന്ന സ്‌നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും.
കഴിഞ്ഞ കാലങ്ങളിൽ എന്നപോലെ ഒപ്പം നിങ്ങൾ ഉണ്ടെന്ന വിശ്വാസത്തോടെ...
സ്നേഹത്തോടെ
രമേഷ് പിഷാരടി...

Palakkad Congress candidate Ramesh Pisharody announces he's seeking votes in his hometown and taking a temporary break from comedy shows, as shared in a Facebook post [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം കുറയും; 89 സീറ്റ് യുഡിഎഫിന്; ബേപ്പൂരില്‍ ജയിക്കും; എക്‌സിറ്റ് പോളിന് മുന്‍പ് സര്‍വേ റിപ്പോര്‍ട്ടുമായി പിവി അന്‍വര്‍ 

Kerala
  •  3 days ago
No Image

കത്തിച്ച ബൈക്കിന് പകരം വി. കുഞ്ഞികൃഷ്ണന്റെ അനുയായിക്ക് 10 രൂപ ചലഞ്ചിലൂടെ പുതിയ ബൈക്ക്

Kerala
  •  3 days ago
No Image

കല്യാണത്തിനും ഇനി 'ആനവണ്ടി' തന്നെ മാസ്; കെഎസ്ആര്‍ടിസി ബുക്കിങില്‍ വര്‍ധനവ്

Kerala
  •  3 days ago
No Image

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന കൗണ്‍സിലിങ് സെഷനിടയില്‍ പെണ്‍മക്കളെ പൊലിസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ സ്ഥലംവിട്ടു

National
  •  3 days ago
No Image

യുദ്ധത്തില്‍ നഷ്ടം അമേരിക്കക്ക്, ഇറാന്‍ തകര്‍ന്നെന്ന വാദം പച്ചക്കള്ളമെന്നും ജെ.ഡി വാന്‍സ്; യു.എസ് ആയുധശേഖരം സുരക്ഷിതമെന്ന പെന്റഗണ്‍ റിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യം ചെയ്ത് യു.എസ് വൈസ് പ്രസിഡന്റ്

International
  •  3 days ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; കൃത്യം നടത്തിയത് സജി ഒറ്റയ്ക്ക്, ചുരുള്‍ അഴിച്ചത് നാട്ടുകാരുടെ സംശയം  

Kerala
  •  3 days ago
No Image

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ 1.8 കോടി തട്ടി; അഞ്ച് പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം

Kerala
  •  3 days ago
No Image

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴയില്‍ ഒതുക്കി എം.വി.ഡി

Kerala
  •  3 days ago
No Image

രോഗിയുടെ രക്തം വീണു; ആംബുലന്‍സ് കഴുകാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു; ക്രൂരത കാട്ടിയ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  3 days ago
No Image

ട്രാഫിക് പൊലിസുകാരനെ ആക്രമിച്ചു; കോടതി ശിക്ഷിച്ച പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍

Kerala
  •  3 days ago