HOME
DETAILS

രണ്ട് ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ വേണ്ട; അലുവ അതുൽ കൊലക്കേസ് പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി; നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന്

  
Web Desk
March 17, 2026 | 12:56 PM

aluva atul murder case accused shifted from kollam jail amid threats

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി. ജയിലിനകത്തും പുറത്തും പ്രതികൾക്ക് ഭീഷണിയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. കേസിലെ പത്ത് പ്രതികളെയും അതീവ സുരക്ഷാ അകമ്പടിയോടെ തിരുവനന്തപുരത്തെ വിവിധ ജയിലുകളിലേക്കാണ് മാറ്റിയത്.

കൊല്ലപ്പെട്ട അലുവ അതുലിന്റെ നേതൃത്വത്തിലുള്ള 'വയനകം' ഗുണ്ടാസംഘത്തിലെ പ്രമുഖർ നിലവിൽ കൊല്ലം ജില്ലാ ജയിലിൽ റിമാൻഡിലുണ്ട്. ജിം സന്തോഷ് വധക്കേസിലെ പ്രതികളായ തോട്ട രാജപ്പൻ (രാജീവ്) ഉൾപ്പെടെ ആറുപേരാണ് ഇവിടെ റിമാൻഡിലുള്ളത്.

ഈ സാഹചര്യത്തിൽ, അതുലിനെ വധിച്ച കടത്തൂർ സംഘാംഗങ്ങൾ ഇതേ ജയിലിലെത്തുന്നത് വലിയ സംഘർഷത്തിന് കാരണമാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ഗുണ്ടാസംഘങ്ങളും ഒരേ ജയിലിൽ കഴിയുന്നത് തടയാനും ഏറ്റുമുട്ടൽ ഒഴിവാക്കാനുമാണ് ജയിൽ വകുപ്പിന്റെ ഈ നീക്കം.

The 10 accused in the Aluva Atul murder case have been transferred from Kollam district jail to various prisons in Thiruvananthapuram due to security threats, following a Special Branch report.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; ശംഖുവരയന്‍ തന്നെ, കണ്ടെത്തിയത് അഞ്ചാമത്തെ പാമ്പിനെ

Kerala
  •  8 days ago
No Image

ദാതാവും സ്വീകര്‍ത്താവും രണ്ട് മതക്കാര്‍; വൃക്കദാന അപേക്ഷ തള്ളി; എറണാകുളം ജില്ലാ ഓതറൈസേഷൻ സമിതിക്കെതിരേ വിമർശനം

Kerala
  •  8 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ ക്ലീൻഅപ്പ്; അഴിമതി തടയാൻ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ തേടുന്നു

Kerala
  •  8 days ago
No Image

നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി 25ന്

Kerala
  •  8 days ago
No Image

പേരാവൂരിൽ പെരുംപോര്; പ്രവചനാതീതം തളിപ്പറമ്പ്

Kerala
  •  8 days ago
No Image

കാട്ടാക്കടയില്‍ താക്കോല്‍ കൊണ്ട് വാരിയെല്ലിന് കുത്തേറ്റ യുവാവ് മരിച്ചു; പ്രതി ഒളിവില്‍ 

Kerala
  •  8 days ago
No Image

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്നു; പഞ്ചായത്ത് തലത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്

Kerala
  •  8 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്ക്; സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിൽ

Domestic-Education
  •  8 days ago
No Image

ചുട്ടുപൊള്ളി കേരളം; ഇന്ന് 3 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം, ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  8 days ago
No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  8 days ago