ഊർജ്ജ സംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യുഎഇ; ‘ദേശീയ ഊർജ്ജ കാര്യക്ഷമതാ പദ്ധതി 2050’ പ്രഖ്യാപിച്ചു
അബുദബി: രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ പരമാവധിയാക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള ‘ദേശീയ ഊർജ്ജ കാര്യക്ഷമതാ-ഡിമാൻഡ് മാനേജ്‌മെന്റ് പദ്ധതി 2050’ പ്രഖ്യാപിച്ച് യുഎഇ. ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയമാണ് (MoEI) 34 പുതിയ ദേശീയ സംരംഭങ്ങൾ ഉൾക്കൊള്ളുന്ന ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ മേഖലകളിലെ ഊർജ്ജ ഉപഭോഗം നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി അഞ്ച് സാങ്കേതിക സമിതികൾക്കും മന്ത്രാലയം രൂപം നൽകി.
മിനിസ്ട്രി അണ്ടർസെക്രട്ടറി ചെയർമാനായ പ്രത്യേക ദേശീയ കർമ്മസേനയാണ് ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. 28 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മുപ്പതോളം പ്രതിനിധികൾ ഉൾപ്പെടുന്ന ഈ സമിതി ഊർജ്ജത്തിന്റെയും ജലത്തിന്റെയും വിതരണത്തിലും ഉപയോഗത്തിലും കൃത്യമായ നിരീക്ഷണം നടത്തും.
പദ്ധതിയുടെ ഭാഗമായി നിർമ്മാണം, ഗതാഗതം, വ്യവസായം, കൃഷി എന്നീ നാല് പ്രധാന മേഖലകളെ ലക്ഷ്യമിട്ട് അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കേണ്ട 16 സംരംഭങ്ങളുടെ വിന്യാസം ത്വരിതപ്പെടുത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
സ്ഥാപനപരമായ സഹകരണത്തിലൂടെയും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്തുണയോടെയും സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏകോപിതമായ ദേശീയ പ്രവർത്തനങ്ങളിലൂടെ കൂടുതൽ കാര്യക്ഷമമായ ഊർജ്ജ-ജല ഉപഭോഗം പ്രോത്സാഹിപ്പിക്കാൻ പുതിയ നയം സഹായിക്കും. ഭാവിയിലെ ഊർജ്ജ പ്രതിസന്ധികൾ നേരിടുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഈ ദീർഘകാല പദ്ധതി യുഎഇയെ പ്രാപ്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
the uae has announced the national energy efficiency program 2050, aiming to bring transformative changes in energy conservation. the initiative focuses on reducing consumption, improving sustainability, and supporting long-term economic and environmental goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."