HOME
DETAILS

ഹജ്ജ്: കോടതി ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ അപേക്ഷകര്‍

  
backup
April 25, 2018 | 7:19 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d


നാദാപുരം (കോഴിക്കോട്): ഹജ്ജിന് തുടര്‍ച്ചയായ അഞ്ചാംവര്‍ഷ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകരില്‍ കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും അവസരം നഷ്ടപ്പെടുന്നവര്‍ നിരവധി. കഴിഞ്ഞ ദിവസമാണ് അഞ്ചാം വര്‍ഷം തുടര്‍ച്ചയായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ 65 വയസ് തികഞ്ഞവര്‍ക്ക് അവസരം നല്‍കി കേന്ദ്ര ഹജ്ജ് കമ്മിറ്റി സീറ്റുകള്‍ അനുവദിച്ചത്.
ഇതുപ്രകാരം കേരളത്തില്‍ 1200ഓളം പേര്‍ക്ക് അവസാന നിമിഷം സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ കൂടെപ്പോകാന്‍ മെഹ്‌റം ആവശ്യമുള്ള സ്ത്രീകള്‍ക്ക് ഇതു പ്രയോജനപ്പെടുത്താനാകില്ല. നേരത്തെ ഒരു കവറില്‍ നാലുപേര്‍ വീതമാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ബന്ധുവായ ഒരാളെ മെഹ്‌റമായി സ്വീകരിക്കുകയായിരുന്നു. സ്ത്രീകള്‍ക്കൊപ്പം 65 തികഞ്ഞ പുരുഷന്മാര്‍ മെഹ്‌റമായി ഇല്ലാത്ത അപേക്ഷര്‍ക്ക് അവസരം ലഭിച്ചിട്ടും യാത്രപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
പരസഹായം ആവശ്യമുള്ള 65 കഴിഞ്ഞ പുരുഷ അപേക്ഷകര്‍ക്കും തീരുമാനത്തിന്റെ ഗുണം ലഭിക്കില്ല. പുതുതായി അവസരം ലഭിച്ചവര്‍ക്ക് അടുത്ത മാസം മുഴുവന്‍ തുകയും അടയ്ക്കാനാണ് നിര്‍ദേശം. 65 കഴിഞ്ഞവരുടെ കവറില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്കുകൂടി കൂടെപ്പോകാന്‍ അവസരം നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് ഉത്തരവിന്റെ ഗുണം ലഭിക്കുകയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago