ദേശമംഗലം മേഖലാ ആദര്‍ശ സമ്മേളനം തളിയില്‍
ദേശമംഗലം: ആദര്‍ശ വിശുദ്ധിയുടെ നൂറാം വാര്‍ഷിക നിറവില്‍ നിലകൊള്ളുന്ന സമസ്തയുടെ വാര്‍ഷികത്തിന്റെ സന്ദേശവുമായി രാജ്യത്തു 200 കേന്ദ്രങ്ങളില്‍ ആദര്‍ശ കാംപയിന്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായുള്ള ദേശമംഗലം മേഖലാതല സമ്മേളനം മെയ് മൂന്ന്, നാല് ദിവസങ്ങളില്‍ നടക്കും. തളി നാട്ടിക ഉസ്താദ് നഗറിലാണ് സമ്മേളനം.
ഇസ്്‌ലാമിക ശരിഅത്തിന്റെ പൂര്‍ണതയായ തിരുസുന്നത്തിനെ അടിസ്ഥാനമാക്കിയുള്ള ജീവിതം ക്രമീകരിക്കുന്നതിനു മുസ്്‌ലിം സമൂഹത്തെ പ്രാപ്തമാക്കുകയാണു ലക്ഷ്യം.
ഇതിനെ കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും നടക്കുന്ന സമ്മേളനം നവീന ആശയങ്ങള്‍ക്ക് എതിരേയുള്ള തിരുത്തു കൂടിയാണ്. സമസ്തയുടെ പോഷക ഘടകങ്ങളെയും വിവിധ മഹല്ല്-മദ്‌റസാ കമ്മിറ്റികളുടെയും സഹകരണത്തോടെ ദേശമംഗലം മേഖലാ എസ്.കെ.എസ്.എസ്.എഫ് ആണ് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത്.
സമ്മേളനത്തിന്റെ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
തളി മദ്‌റസാ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി കണ്‍വന്‍ഷന്‍ സമസ്ത മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍ ടി.എസ് മമ്മി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാന്‍ കെ.എസ് അലി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി.
മേഖലാ സെക്രട്ടറി ഷെബീര്‍, തളി മഹല്ല് ഖത്തീബ് ഫൈസല്‍ മദനി, എസ്.എം.എസ് ജില്ലാ കമ്മിറ്റി അംഗം മൊയ്തീന്‍ കുഞ്ഞു മാസ്റ്റര്‍, എസ്.വൈ.എസ് മേഖലാ ട്രഷര്‍ കെ.വി പരീത്, എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം ജില്ലാ കണ്‍വീനര്‍ കെ.ഇ ഇസ്മായില്‍, തളി മഹല്ല് പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി, സെക്രട്ടറി മൊയ്തീന്‍, വരവൂര്‍ മഹല്ല് പ്രസിഡന്റ് കാദര്‍, ടി.എം അഹമ്മദ് കാസിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."