HOME
DETAILS

വിലത്തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും: കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍

  
backup
April 26 2018 | 08:04 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8

 

 

തൊടുപുഴ: വിലത്തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും മൂലം മലയോര കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍. ഹൈറേഞ്ച് മേഖലയില്‍ ഇതുവരെ വേനല്‍മഴ ലഭിക്കാത്ത പ്രദേശങ്ങളുണ്ട്.
ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തമ്പാറ, സേനാപതി, രാജകുമാരി മേഖലകളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ഏലം ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ ഇവിടെ വ്യാപകമായി ഉണങ്ങി നശിച്ചു.
മൂന്നാര്‍ മേഖലയില്‍ പല ഭാഗത്തും രൂക്ഷമായ മഞ്ഞുവീഴ്ച പ്രധാന വിളയായ തേയിലക്കൃഷി ഉണക്കുകയാണ്. നെടുങ്കണ്ടം, ഇരട്ടയാര്‍ മേഖലകളില്‍ വേനല്‍ മഴയ്‌ക്കൊപ്പം ഐസ് കഷണങ്ങള്‍ കൃഷിയിടത്തില്‍ പതിച്ചതോടെ ലക്ഷങ്ങളുടെ കൃഷിനാശമാണുണ്ടായത്.
വിളനാശത്തിനൊപ്പം ഉല്‍പാദനം ഏറ്റവും കുറവായിരുന്നിട്ടുകൂടി കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു. ആയിരം രൂപ പോലും കിട്ടാതെ ഏലം വില മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. കിലോഗ്രാമിന് 950 രൂപ വരെയാണ് ഇപ്പോഴത്തെ ശരാശരി വില.
വിളവെടുപ്പ് സീസണ്‍ അവസാനിച്ചു മാസങ്ങള്‍ പിന്നിട്ടിട്ടും വിലയില്‍ വര്‍ധനയില്ലാത്തതില്‍ കടുത്ത ആശങ്കയുണ്ട്. വില കൂടുമെന്ന പ്രതീക്ഷയില്‍ ഏലം സംഭരിച്ചുവച്ച ചെറുകിട കര്‍ഷകരും വ്യാപാരികളുമാണു ഏറെ പ്രതിസന്ധിയിലായത്. ഹൈറേഞ്ചില്‍ ഏറ്റവുമധികം ഏലം കൃഷി ചെയ്യുന്ന ഉടുമ്പന്‍ചോല താലൂക്കിലെ ചില ഭാഗങ്ങളില്‍ ഇതുവരെ വേനല്‍മഴ ലഭിക്കാത്തത് ഏലം കൃഷിയെ പ്രതികൂലമായി ബാധിച്ചു.
വിലക്കുറവിനൊപ്പം വേനലില്‍ ഉല്‍പാദനത്തിലുണ്ടായ തകര്‍ച്ചയും ജാതിക്കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി. രണ്ടു മാസത്തോളം നീണ്ട മഞ്ഞുവീഴ്ചയാണ് ജാതിക്കൃഷിയുടെ നട്ടെല്ലൊടിച്ചത്.
മൂപ്പെത്താതെ പൊഴിയുന്ന ജാതിക്കായ് ഉണങ്ങിയതിനു 125 രൂപയാണു വപണിയില്‍ വില. പാകമായ ജാതിക്ക് 220 രൂപ വരെയാണു വില ലഭിക്കുന്നത്. ജാതിപത്രിക്കു രൂപഭംഗി അനുസരിച്ച് 850 മുതല്‍ 1100 രൂപ വരെ വില ലഭിക്കുന്നുണ്ട്.
മലയോര കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗവും ഇടവിളയുമായിരുന്ന ഗ്രാമ്പു കൃഷി വേനല്‍ ആരംഭിച്ചതോടെ ഉല്‍പാദനക്കുറവുമൂലം പ്രതിസന്ധിയിലാണ്. കിലോയ്ക്ക് 670 രൂപ വരെ വിലയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉല്‍പാദനം അഞ്ചിലൊന്നായി ചുരുങ്ങിയെന്നാണു കര്‍ഷകര്‍ പറയുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റവും രാസവളങ്ങള്‍ മണ്ണിന്റെ ഘടനയിലുണ്ടാക്കിയ വ്യത്യാസവും ഗ്രാമ്പുവിന്റെ ഉല്‍പാദനക്കുറവിനു കാരണമായി കര്‍ഷകര്‍ വിശ്വസിക്കുന്നു.
ഉല്‍പാദനം കുറഞ്ഞ് കൊക്കോ സീസണ്‍ അവസാനിച്ചതോടെ ഒരു മാസത്തിനുള്ളില്‍ കൊക്കോവില അല്‍പം വര്‍ധിച്ചെങ്കിലും കൊക്കോ മരങ്ങള്‍ക്കു രോഗം വ്യാപിച്ചതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍ തന്നെയാണ്. ഉണക്ക കൊക്കോ പരിപ്പിന് കിലോയ്ക്ക് 170 രൂപയും പച്ചപ്പരിപ്പിന് 55 രൂപയുമാണു വില. ഉല്‍പാദനം കുറവുള്ള വേനല്‍ക്കാലത്ത് പച്ചക്കൊളുന്തിനു ന്യായമായ വില ലഭിക്കുന്നില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. രണ്ടു മാസം മുമ്പുവരെ കിലോയ്ക്ക് 20 രൂപയ്ക്കാണ് വന്‍കിട കമ്പനികള്‍ കര്‍ഷകരില്‍നിന്നു പച്ചക്കൊളുന്തു ശേഖരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 18 രൂപയാണു വില. മൂന്നു വര്‍ഷം മുമ്പു കിലോയ്ക്ക് 740 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില 380 രൂപ. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കുരുമുളകുവില ഇത്രയും താഴെയാവുന്നത് ഇതാദ്യം. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago