ഫുള്‍കോര്‍ട്ട് ആവശ്യം വീണ്ടും
സുപ്രിം കോടതിയെ ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ച്ചയായി അവഹേളിക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജഡ്ജിമാരായ രഞ്ജന്‍ഗൊഗോയിയും മദന്‍ ബിലാകൂറും വീണ്ടും ഫുള്‍കോര്‍ട്ട് (എല്ലാ ജഡ്ജിമാരും ഉള്‍പ്പെടുന്ന യോഗം) ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കുന്നു. ഇത് മൂന്നാം തവണയാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്ത് നല്‍കുന്നത്.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനും മുതിര്‍ന്ന അഭിഭാഷക ഇന്ദുമല്‍ഹോത്രക്കും സുപ്രിം കോടതി ജഡ്ജിമാരായി നിയമനം നല്‍കണമെന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി സര്‍ക്കാരിനോട് കൊളിജിയം ശുപാര്‍ശ ചെയ്തതാണ്. സര്‍ക്കാര്‍ ഇത് അവഗണിച്ചു.
ഉത്തരാഖണ്ഡില്‍ ബി.ജെ.പി സര്‍ക്കാരിന്റെ താല്‍പര്യം പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച പ്രസിഡന്റ് ഭരണം ഒരു ഉത്തരവിലൂടെ 'രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്ന' പരാമര്‍ത്തിലൂടെ റദ്ദ് ചെയ്ത ന്യായാധിപനാണ് കെ.എം ജോസഫ്.
ഇതിനുള്ള പ്രതികാരമായിട്ടാണ് രണ്ട് ശുപാര്‍ശകളിലും തീരുമാനമെടുക്കാതെ ബി.ജെ.പി സര്‍ക്കാര്‍ നീട്ടികൊണ്ട് പോയത്. എന്നാല്‍ ഇത് സംബന്ധിച്ച് നേരത്തെ ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് ചര്‍ച്ചാ വിഷയമായതോടെ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ദുമല്‍ഹോത്രക്ക് മാത്രം നിയമന ഉത്തരവ് നല്‍കിയിരിക്കുകയാണ്.
ബി.ജെ.പി സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം വീണ്ടും മുതിര്‍ന്ന ജഡ്ജിമാര്‍ ഫുള്‍കോര്‍ട്ട് ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കുന്നത്. ഇന്ദുമല്‍ഹോത്രക്ക് നിയമനം നല്‍കും മുമ്പ് കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസുമായി ആലോചിക്കേണ്ടതുണ്ട്. അതുണ്ടായില്ല. രണ്ട്‌പേര്‍ക്ക് നല്‍കേണ്ട നിയമന ഉത്തരവ് ഒരാള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് ജുഡീഷ്യറിയില്‍ സര്‍ക്കാരിന്റെ കടന്ന്കയറ്റമാണ്.
അതിനാല്‍ ഇന്ദുമല്‍ഹോത്രക്ക് മാത്രമായി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കരുത്. സുപ്രിം കോടതി ബാര്‍ അസോസിയേഷനും ഇതേ നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാവാം ന്യായങ്ങള്‍ നിരത്തുകയാണിപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍.
ഇപ്പോള്‍ തന്നെ കുര്യന്‍ ജോസഫ് എന്ന ജഡ്ജി സുപ്രിം കോടതിയില്‍ ഉണ്ടെന്നും കേരളത്തില്‍ നിന്നും രണ്ടുപേര്‍ ഒരേ സമയം സുപ്രിം കോടതിയില്‍ ഉണ്ടാകുന്നത് കേരളത്തിനു അമിത പ്രാധാന്യം നല്‍കുന്നതാകുമെന്നും നവംബറില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് റിട്ടയര്‍ ചെയ്യുമ്പോള്‍ കെ.എം ജോസഫിന് നിയമനം നല്‍കുന്നതായിരിക്കും എന്നിങ്ങനെയുള്ള ന്യായ വാദങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിരത്തുന്നത്.
എന്നാല്‍ കൊളിജിയം വീണ്ടും കെ.എം ജോസഫിനെയും ഇന്ദുമല്‍ഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കണമെന്ന് ശുപാര്‍ശ ചെയ്താല്‍ ബി.ജെ.പി സര്‍ക്കാരിന് അത് അംഗീകരിക്കാതിരിക്കാന്‍ പറ്റുകയില്ല. കഴിയുന്നത്ര താമസിപ്പിക്കുക എന്നത് മാത്രമാണ് ബി.ജെ.പി സര്‍ക്കാരിന് ചെയ്യാനാവുക.
ഭരണഘടനാ സ്ഥാപനങ്ങളെരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴില്‍ കെട്ടിയിടാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വ്യാമോഹമാണ് ഇവിടെ തകരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പാട്ടിലാക്കിയത് പോലെ സുപ്രിം കോടതിയെയും വരുതിയിലാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്.
സര്‍ക്കാരിന്റെ നിരന്തരമായ ജുഡീഷ്യല്‍ ഇടപെടലുകള്‍ സുപ്രിം കോടതിയുടെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ചു പൊതുജനങ്ങളോട് പത്ര സമ്മേളനത്തിലൂടെ കോടതിയില്‍ നടക്കുന്ന അനഭിലഷണീയ പ്രവണതകള്‍ വിളിച്ച് പറയുന്നിടം വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തള്ളിയതിന്റെ തൊട്ടുപിന്നാലെ ഫുള്‍കോര്‍ട്ട് ആവശ്യവുമായി ജഡ്ജിമാര്‍ വീണ്ടും രംഗത്തിറങ്ങിയതിലൂടെ ഒന്ന് വ്യക്തമാണ് ബി.ജെ.പി സര്‍ക്കാരിന്റെ താന്തോന്നിത്തത്തിന് രാഷ്ടത്തിന്റെ പരമോന്നത നീതിപീഠം നിന്ന് കൊടുക്കാന്‍ ഒരുപറ്റം ന്യായാധിപന്മാര്‍ തയ്യാറല്ല എന്നതാണത്. അതിന്റെ അലയൊലികളാണ് രാജ്യം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."