HOME
DETAILS

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

  
October 25, 2025 | 1:21 PM

Keralas first totally automated lab begins  at Rajagiri Hospital

കൊച്ചി : രോഗനിർണയം വേഗത്തിലും കൃത്യതയിലും നടത്താൻ സഹായിക്കുന്ന ആധുനിക ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് സാങ്കേതിക മികവിനൊപ്പം, മാനൂഷിക പരിഗണനയ്ക്കും പ്രാധാന്യം നൽകുന്ന രാജഗിരി ആശുപത്രിയുടെ മാതൃക അഭിനന്ദനാർഹമെന്ന് എസ് സുഹാസ് അഭിപ്രായപ്പെട്ടു. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. രോഗനിർണയ റിപ്പോർട്ടുകളിൽ കൂടുതൽ കൃത്യതയും, വേഗതയും കൈവരുന്നതോടെ, വേഗത്തിൽ രോഗം നിർണയവും, ഫലപ്രദമായ ചികിത്സയും ലഭ്യമാക്കാൻ സാധിക്കുമെന്ന് ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.

1,300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടോട്ടൽ ഓട്ടോമേറ്റഡ് മെഷീനിൽ ദിവസം 70,000 ടെസ്റ്റുകൾ വരെ ചെയ്യാൻ കഴിയും. ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോഷ് ഡയഗ്‌നോസ്റ്റിക്‌സ് സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ്  ലാബ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. സാമ്പിളുകൾ തയ്യാറാക്കുന്നത് മുതൽ പരിശോധനയ്ക്ക് ശേഷം സുരക്ഷിതമായി നീക്കം ചെയ്യുന്നതും ഉൾപ്പെടെ മുഴുവൻ പ്രക്രിയയും മനുഷ്യ ഇടപെടൽ പരമാവധി കുറച്ചാണ് നടത്തുന്നത്. ഇത് പിഴവുകൾ കുറയ്ക്കുകയും വേഗത്തിൽ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനും സഹായിക്കുന്നു. നിലവിൽ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുന്ന സമയം 35-40% ശതമാനം കുറയ്ക്കാൻ ടോട്ടൽ ഓട്ടോമേറ്റഡ് ലാബിലൂടെ കഴിയും.

ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേരളത്തിലെ ആദ്യത്തെ ടോടൽ ഓട്ടോമേറ്റഡ് ലാബ് ആണ് രാജഗിരിയിലേതെന്ന് റോഷ് ഡയഗ്‌നോസ്റ്റിക്‌സ് കോർ ലാബ് മാനേജർ മണികണ്ഠൻ ജയരാമൻ പറഞ്ഞു. ലാബ് പരിശോധനകളിൽ മാനുഷിക പരിമിതി മറികടക്കാനും, പരിശോധനാ ഫലങ്ങൾ കുറ്റമറ്റതാക്കാനും കഴിയുമെന്ന് രാജഗിരി ലാബ് ഡയറക്ടർ ഡോ. സുനിത തോമസ് അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  2 hours ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  2 hours ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  3 hours ago
No Image

ബ്രേക്കപ്പ് പറഞ്ഞ കാമുകിയെ കണ്ട് പിരിയാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിക്കൊന്നു; യുവാവ് സ്വയം കഴുത്തറുത്തു

crime
  •  3 hours ago
No Image

റിസർവ് ചെയ്ത തേർഡ് എസിയിലും ദുരനുഭവം; ഇന്ത്യയിലെ തീവണ്ടി യാത്ര വനിതകൾക്ക് പേടിസ്വപ്നം; കുറിപ്പ് പങ്കുവച്ച് യുവതി

National
  •  3 hours ago
No Image

അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത് മുടങ്ങരുത്; നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  4 hours ago
No Image

മലപ്പുറത്ത് ബസിൽ വൃദ്ധന് ക്രൂര മർദനം; സഹയാത്രികനെതിരെ കേസ്, പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 hours ago
No Image

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: അപകടത്തെത്തുടർന്ന് അബൂദബിയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു

uae
  •  4 hours ago
No Image

അമിത് ഷാ വരുന്നു; തേജസ്വി യാദവിന്റെ റാലിക്ക് അനുമതി റദ്ദാക്കി ജില്ല ഭരണകൂടം; വിവാദം

Kerala
  •  4 hours ago