കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍
എത്ര ശരിയാക്കിയാലും ശരിയാകാത്ത വകുപ്പായി കെ.എസ്.ആര്‍.ടി.സി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ തകര്‍ന്ന സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ച് ചില തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരിനെ സംബന്ധിച്ച് അടിയന്തിരാവശ്യമാണ്. ലാഭകരമായി മാറ്റാനുള്ള സകല ശ്രമങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ പരാജയപ്പെട്ട സ്ഥിതിക്ക് ജില്ലകള്‍തോറും തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന സഹകരണ മോട്ടോര്‍ വാഹന സൊസൈറ്റികള്‍ക്ക് ഏല്‍പിച്ച് കൊടുക്കുക എന്നതാണ്.
എല്ലാ ജില്ലകളിലും അതാത് ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് രൂപീകരിക്കുന്ന സൊസൈറ്റികള്‍ക്ക് ബസ്സുകളും കെട്ടിട സംവിധാനങ്ങളും നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം ഏല്‍പ്പിച്ച് നിശ്ചിത സംഖ്യ സര്‍ക്കാരിന് കിട്ടത്തക്കവിധം വ്യവസ്ഥയുണ്ടാക്കണം. ജീവനക്കാരുടെ കെ.എസ്.ആര്‍.ടി.സിയോടുള്ള പ്രതിബദ്ധത പരമാവധി ഉപയോഗപ്പെടുത്തണം. സര്‍ക്കാര്‍ ജോലിക്കാര്‍ എന്ന നിലയിലുള്ള അലസതയും നിരുത്തരവാദിത്തവും നിസ്സംഗതയും തൊഴിലാളികളില്‍നിന്ന് മാറിയാലേ കൂടുതല്‍ കാര്യക്ഷമമായി അവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. സ്ഥാപനത്തെ നിലനിര്‍ത്തേണ്ടത് സ്വന്തം നിലനില്‍പിന്റെകൂടി ആവശ്യമാണ് എന്ന തോന്നല്‍ തൊഴിലാളികള്‍ക്ക് ഇന്നില്ല. ഉടമസ്ഥതയിലും നടത്തിപ്പിലും സജീവ പങ്കാളിത്തം വരുന്നതോടെ സ്ഥിതിയില്‍ മാറ്റം വരാനിടയുണ്ട്. ഈ സാധ്യത പരീക്ഷിക്കുന്നതിലൂടെ മാത്രമേ ഇനി കെ.എസ്.ആര്‍.ടി.സിക്ക് ഇനി രക്ഷയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."