HOME
DETAILS

പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിനെ അയോഗ്യനാക്കി വിനയായത് യു.എ.ഇയിലെ വര്‍ക്ക് പെര്‍മിറ്റ്

  
backup
April 26 2018 | 19:04 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf


ഇസ്‌ലാമാബാദ്: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫിനെ ഇസ്‌ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ്(പി.എം.എല്‍-എന്‍) പാര്‍ട്ടിക്ക് തിരിച്ചടിയാകുന്ന കോടതി വിധി പുറത്തുവരുന്നത്.
യു.എ.ഇയുടെ വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കിയെന്നു കാണിച്ചാണ് കോടതിയുടെ നടപടി. സംഭവത്തില്‍ ഖ്വാജ പ്രതികരിച്ചിട്ടില്ല. സുപ്രിംകോടതിയില്‍ ഹരജി നല്‍കുമോ എന്ന കാര്യവും വ്യക്തമല്ല. ആസിഫിന്റെ മണ്ഡലമായ സിയാ ല്‍കോട്ടില്‍ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന ഉസ്മാന്‍ ദര്‍ ആണ് അദ്ദേഹത്തിനെതിരേ കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. കോടതി വിധിയോടെ ഇനി പാക് രാഷ്ട്രീയത്തില്‍ ഖ്വാജാ ആസിഫിന് ഒരു സ്ഥാനവും അവശേഷിക്കുന്നില്ലെന്ന് ദര്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷിയായ തെഹ്‌രീകെ ഇന്‍സാഫ് പ്രവര്‍ത്തകന്‍ കൂടിയാണ് ഉസ്മാന്‍ ദര്‍.
പി.എം.എല്‍-എന്‍ പാര്‍ട്ടിയില്‍ നവാസ് ശരീഫിനു ശേഷം ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഖ്വാജ ആസിഫ്. മുന്‍പ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയ വേളയില്‍ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ന്നുകേട്ട പ്രധാന പേര് അദ്ദേഹത്തിന്റേതായിരുന്നു. നവാസ് ശരീഫിന്റെ വിശ്വസ്തന്‍ കൂടിയാണ് ആസിഫ്.
അടുത്ത ജൂലൈയില്‍ പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്നെയും പാര്‍ട്ടിയെയും നീതിന്യായ വ്യവസ്ഥ വേട്ടയാടുകയാണെന്ന് നവാസ് ശരീഫ് ആരോപണമുന്നയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  4 hours ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  4 hours ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  5 hours ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  5 hours ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  5 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  6 hours ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  6 hours ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  6 hours ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  7 hours ago