വഴയില-പഴകുറ്റി റോഡ് അലൈന്‍മെന്റിനെതിരേ ആക്ഷന്‍ കൗണ്‍സില്‍
തിരുവനന്തപുരം: വഴയില-പഴകുറ്റി റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പുതിയതായി തയാറാക്കിയിരിക്കുന്ന അലൈന്‍മെന്റ് ആശാസ്ത്രീയവും ജനദ്രോഹപരവുമാണെന്ന് ആക്ഷണ്‍ കൗണ്‍സില്‍.
നിലവിലെ റോഡ് അലൈന്‍മെന്റ് സര്‍വേ അട്ടിമറിച്ച് സ്വകാര്യ കമ്പനി അടുത്തിടെ തയാറാക്കിയ പുതിയ അലൈന്‍മെന്റ് പ്രകാരം പ്രദേശത്തെ 470ലേറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഭീഷണിയിലാണെന്ന് ആക്ഷണ്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിലവില്‍ 10 മീറ്റര്‍ വീതിയുള്ള റോഡ് 21 മീറ്ററാക്കി നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ രണ്ടുതവണ സര്‍വേ നടത്തി ഭൂമി അടയാളപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് വളരെ കുറച്ച് വീടുകളെ നഷ്ടപ്പെടുമായിരുന്നുള്ളൂ. എന്നാല്‍ സ്വകാര്യ കമ്പനി സര്‍വേയിലൂടെ തയാറാക്കിയ പുതിയ അലൈന്‍മെന്റ് പ്രകാരം വഴയില നിന്ന് ആരംഭിക്കുന്ന നാലുവരിപ്പാത അഴിക്കോട് മരുതിനകം മുതല്‍ പഴകുറ്റി വരെ എത്തുമ്പോള്‍ 470ഓളം കുടുംബങ്ങളെയും നിരവധി വ്യാപാരസ്ഥാപനങ്ങളും കുടിയൊഴിപ്പിക്കേണ്ടിവരും.
പുതിയ അലൈന്‍മെന്റ് നാലുവരിപ്പാത നിര്‍മാണം അഴിമതിയില്‍ മുക്കാനുള്ള അധികാരികളുടെ ശ്രമത്തിന്റെ ഭാഗമാണ്. സ്ഥലം എം.എല്‍.എയുടെ ഒത്താശയോടെയാണ് ആദ്യ സര്‍വേ അട്ടിമറിച്ചതെന്നും സ്ഥലവാസികള്‍ പറഞ്ഞു. നെടുമങ്ങാട് നിയോജകമണ്ഡലത്തിന്റെ ഭാഗമാവുന്ന മേഖലകളില്‍ എത്ര കുടുംബങ്ങളെ വേണമെങ്കിലും കുടിയിറക്കി പാത നിര്‍മാണവുമായി മുന്നോട്ടുപോവാനാണ് സി. ദിവാകരന്‍ എം.എല്‍.എയുടെ നിര്‍ദേശം.
ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഇതിനു മുന്നോടിയായി അടുത്ത മാസം അഞ്ചിന് ധര്‍ണ നടത്തുമെന്ന് ആക്ഷണ്‍ കൗണ്‍സില്‍ ഭാരവാഹികളായ മുന്‍ എം.എല്‍.എ പ്രൊഫ നബീസാ ഉമ്മാള്‍, എം. മുഹമ്മദ് കാസിം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."