HOME
DETAILS

പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍; പ്രവാസി ദമ്പതികള്‍ക്ക് മോചനം

  
backup
April 27, 2018 | 3:16 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%9f%e0%b4%aa


ഹരിപ്പാട്: തൊഴിലുടമ ചതിച്ചതിനാല്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ ദുബായില്‍ കുടുങ്ങിപ്പോയ മലയാളി ദമ്പതികള്‍ക്ക് മോചനം. വെട്ടുവേനി ഷെപ്പേര്‍ഡ് വില്ലയില്‍ ശശിധരപ്പണിക്കരും ഭാര്യ രാധമ്മയുമാണ് നാട്ടിലെത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുബായിലെ മലയാളി സമൂഹവും ചേര്‍ന്നാണ് ഇവരുടെ മോചനം സാധ്യമാക്കിയത്.വാടക കൊടുക്കാത്തതിനാല്‍ ഇവരുടെ താമസസ്ഥലത്തേക്കുളള വെളളവും വൈദ്യുതിയും വിഛേദിച്ചിരുന്നു.
ഇടുങ്ങിയ മുറിയില്‍ മെഴുകുതിരി വെട്ടത്തിലായിരുന്നു താമസം. ഭക്ഷണത്തിന് വഴിയില്ല. അടുത്ത ഫ്‌ലാറ്റിലെ താമസക്കാര്‍ ഫ്രിഡ്ജില്‍ നിന്നും പുറന്തളളുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. ഇവരുടെ ജീവിതം കേട്ടറിഞ്ഞ് ഈ മാസം ആദ്യം പ്രതിപക്ഷ നേതാവ് താമസസ്ഥലത്ത് അന്വേഷിച്ചെത്തുകയായിരുന്നു.
ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് രമേശ് ചെന്നിത്തല മടങ്ങിയത്. തുടര്‍ന്ന് പ്രാവാസിമലയാളികളുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ച വൈകുന്നേരം ഇരുവരും നാട്ടിലേക്ക് വിമാനം കയറി.
ദുബായിലെ പ്രാവാസി കോണ്‍ഗ്രസ് ഭാരവാഹികളും അനുഗമിക്കുന്നുണ്ട്.ശശിധരപ്പണിക്കര്‍ 1997 -ലാണ് ദുബായിലെത്തുന്നത്. കെട്ടിട നിര്‍മ്മണ സാമഗ്രികള്‍ വില്‍ക്കുന്ന കമ്പനിയിലായിരുന്നു ജോലി. ഇതിനിടെ ഭാര്യയെയും ഒപ്പംകൂട്ടി. ഏഴ് വര്‍ഷത്തിന് ശേഷം സ്വന്തമായി സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചു.കാവാലം സ്വദേശിയായ തൊഴില്‍ ഉടമ മധു ഇതില്‍ എതിര്‍പ്പ് പറഞ്ഞില്ല. പക്ഷേ, സ്ഥാപനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കേസില്‍ കുടുക്കിയതായി ശശിധരപ്പണിക്കര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ദമ്പതിമാര്‍ക്ക് യാത്രാവിലക്കുണ്ടായി.
സമ്പാദ്യമെല്ലാം വിറ്റുപെറുക്കി കേസ് നടത്തിയിട്ടും എങ്ങുമെത്തിയില്ല. കേസില്‍ വിധി പണിയ്ക്കര്‍ക്ക് അനുകൂലമായി.68000 ദിര്‍ഹം കൊടുക്കുവാന്‍.വിധി വന്നെങ്കിലും ഒരു ചില്ലിപ്പൈസ പോലും കൊടുത്തില്ല. എന്നെങ്കിലും നാട്ടിലെത്താമെന്ന വിദൂരപ്രതീക്ഷപോലും നശിച്ച ഘട്ടത്തിലാണ് രമേശ് ചെന്നിത്തല സഹായത്തിനെത്തുന്നത്.അമ്മ മുത്തുഅമ്മ മരിച്ചത് അറിഞ്ഞെങ്കിലും ശശിധരപ്പണിക്കര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തിമിരം ബാധിച്ച് രണ്ട് കണ്ണിനും കാഴ്ചനഷ്ടപ്പെട്ട സ്ഥിതിയിലാണ് ഇദ്ദേഹം. അടിയന്തി ശസ്ത്രക്രീയ വേണം.
നാട്ടിലെ വീട് കടബാധ്യത കാരണം ജപ്തി ഭീഷണിയിലാണ്. വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇവരെ കാത്തിരിക്കുന്നത് വലിയ ബാധ്യതകളാണ്.' വാര്‍ത്താ സമ്മേളനത്തില്‍ ശശിധര പണിയ്ക്കര്‍, ഭാര്യ രാധാ പണിക്കര്‍ , സഹോദരന്‍ ജി.ആര്‍ പണിക്കര്‍ , പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളായ പുതുശ്ശേരി രാധാകൃഷ്ണന്‍ ,ചാക്കോ, കെ.ഇ.അബ്ദുള്‍ റഷീദ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago