ജില്ലയില്‍ സ്ത്രീ സൗഹൃദ ശുചിമുറികള്‍ സ്ഥാപിക്കുന്നു
ആലപ്പുഴ: സ്ത്രീ സൗഹൃദത്തിന് പ്രാധാന്യം നല്‍കി ജില്ലയില്‍ 23 ജെന്‍ഡര്‍ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നു. കായംകുളം നിയോജക മണ്ഡലത്തിലാണു പകുതിയിലേറെയും.
ആശുപത്രികള്‍, കോളജുകള്‍, പൊലിസ് സ്റ്റേഷനുകള്‍ തുടങ്ങി സ്ത്രീകള്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലാണ് ഈ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നത്. വിശ്രമുറിയും ഹാളും വാഷ് ഏരിയയും 290 ചതുരശ്രയടി വിസ്തൃതിയുള്ളതാണ് ഒരു ടോയ്‌ലറ്റ്.
രണ്ടു ശുചിമുറികളാണ് ഒരു ബ്ലോക്കിലുള്ളത്. ശീതീകരിച്ചതും മുഴുവന്‍ ഫര്‍ണിഷ് ചെയ്തതുമായ വിശ്രമമുറിയില്‍ കുടിവെള്ളത്തിനായി ഫില്‍റ്റര്‍ സൗകര്യവും ഉണ്ടാകും. സാനിറ്ററി പാഡുകള്‍ സംസ്‌കരിക്കാന്‍ വെന്‍ഡിങ് മെഷീനുകളും സ്ഥാപിക്കും. മാലിന്യമുക്ത അന്തരീക്ഷം ഉറപ്പു നല്‍കുന്ന പരിസ്ഥിത സൗഹൃദ പദ്ധതിയുമാണിത്. മൂന്നു മുതല്‍ ആറുമാസം വരെയുള്ള കാലയളവില്‍ പൂര്‍ത്തിയാവുന്ന സ്ത്രീ സൗഹൃദ ശുചിമുറികള്‍ക്കായി 3.56 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
മാവേലിക്കര നിയോജക മണ്ഡലത്തില്‍ കുറത്തിക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, റെസറ്റ് ഹൗസ്, ജില്ല ആശുപത്രി, നൂറനാട് ലെപ്രസി സാനിറ്റോറിയം, ചുനക്കര ഗ്രാമപഞ്ചായത്ത്, ചുനക്കര കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, സിവില്‍ സ്റ്റേഷന്‍, ഐ.എച്ച്. ആര്‍.ഡി എന്നിവിടങ്ങളിലും കായംകുളത്ത് ദേവികുളങ്ങര പ്രാഥമിക ആരോഗ്യകേന്ദ്രം, ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യകേന്ദ്രം, കായംകുളം പൊലീസ് സ്റ്റേഷന്‍, ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, കൃഷ്ണപുരം പ്രാഥമിക ആരോഗ്യകേന്ദ്രം, ആയുര്‍വേദ ആശുപത്രി പി.കെ.കെ.എം, പത്തിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, കൃഷ്ണപുരം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ഭരണിക്കാവ് പ്രാഥമിക ആരോഗ്യകേന്ദ്രം, കണ്ടല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, ഗേള്‍സ് ഹൈസ്‌കൂള്‍, പത്തിയൂര്‍ പഞ്ചായത്ത് എച്ച്.എസ്, വനിത പോളിടെക്‌നിക് കോളജ്, ഹരിപ്പാട് മണ്ഡലത്തില്‍ റെസ്റ്റ് ഹൗസ്, ടെക്‌നിക്കല്‍ ഹൈസ്‌കുള്‍ എന്നിവിടങ്ങളിലാണ് ശുചിമുറികള്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."