HOME
DETAILS
MAL
കാനത്തെ തള്ളി കോടിയേരി; മാണിയുടെ വോട്ട് വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല
backup
April 27 2018 | 06:04 AM
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ടെന്ന കാനത്തിന്റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരുടേയെങ്കിലും വോട്ട് വേണ്ടെന്ന് തീരുമാനിക്കേണ്ടത് ഘടകകക്ഷിയല്ല. എല്‍.ഡി.എഫ് സംസ്ഥാന സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
മുന്നണിയില്‍ ആലോചിക്കാതെ അഭിപ്രായപ്രകടനങ്ങള്‍ ശരിയല്ല. യു.ഡി.എഫിനോട് അഭിപ്രായവ്യത്യാസമുള്ള ആരുടേയും വോട്ട് സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
മാണിയുടെ വോട്ടുവേണ്ടെന്ന് തുറന്നുപറഞ്ഞ് കാനം രാജേന്ദ്രന് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."