HOME
DETAILS

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

  
Laila
December 07 2024 | 04:12 AM

Youth Beats Up 3 innocent Muslim Children To Chant Jai Shree Ram

 
ഭോപ്പാൽ: രാജ്യത്ത് ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും തീവ്ര ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. മധ്യപ്രദേശിലെ  രത്‌ലമിൽ മൂന്ന് മുസ്ലിം കുട്ടികളെ  ഹിന്ദുത്വവാദികളായ സംഘം തല്ലിച്ചതച്ചു .രത്‌ലമിലെ അമൃത്സാഗർ തലബിൽ നടന്ന   സംഭവത്തിൻ്റെ വീഡിയോ വ്യാഴാഴ്ച മുതൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒഴിവ് സമയത്ത് കളിക്കുക ആയിരുന്ന 12, 13 വയസ്സുള്ള കുട്ടികളുടെ അടുത്തേക്ക് രണ്ട് പേർ വന്ന് ആണ് ആക്രമണം തുടങ്ങിയത്. മതപരമായി ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും വീഡിയോയിൽ കാണാം.

മർദനം തുടങ്ങിയതോടെ 13 കാരൻ അല്ലാഹ്... എന്നു ഉറക്കെ നിലവിളിച്ചു. ഇതോടെ ആക്രമണം ശക്തമായി. ജയ് ശ്രീ രാം വിളിക്കാനും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമീപത്തെ കുളത്തിൽ എറിഞ്ഞു കൊല്ലും എന്നും ഭീഷണിപ്പെടുത്തി. തുടർന്നും മുഖത്ത് ഉൾപ്പെടെ മർദിക്കുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. കൊച്ചുകുട്ടികൾ നിലവിളിക്കുമ്പോൾ അക്രമികൾ ആസ്വദിക്കുന്നതും വീഡിയോയിൽ ഉണ്ട്.

സംഭവത്തിൽ വലിയ പ്രതിഷേധം ആണ് ഉയരുന്നത്.  പ്രദേശത്തെ നിരവധി ആളുകൾ മനക് ചൗക്ക് പോലീസ് സ്റ്റേഷനിലെത്തി പ്രതികൾക്ക് എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൻ്റെ വീഡിയോ പ്രചരിച്ചതോടെ മധ്യപ്രദേശ് പോലിസ് ഇടപെട്ടു. രത്‌ലമിൽ മൂന്ന് കുട്ടികളെ മർദിക്കുകയും 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിൽ ആണെന്ന്  പോലീസ്  വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

 

കണ്ടാൽ അറിയുന്ന രണ്ട് പേർക്കെതിരെ  കേസെടുത്തിട്ടുണ്ടെന്ന് രത്‌ലം അഡീഷണൽ എസ്‌.പി രാകേഷ് ഖാഹ പറഞ്ഞു.
ആക്രമണം, അധിക്ഷേപം, വധഭീഷണി, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് രണ്ട് അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും സൈബർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രത്യേക സംഘത്തെ  രൂപീകരിച്ചിട്ടുണ്ട്- അദ്ധേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ

auto-mobile
  •  a day ago
No Image

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

uae
  •  a day ago
No Image

ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്

auto-mobile
  •  a day ago
No Image

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

Football
  •  a day ago
No Image

അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്

uae
  •  a day ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം

National
  •  a day ago
No Image

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

International
  •  a day ago
No Image

രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  a day ago
No Image

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്

National
  •  2 days ago
No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  2 days ago