ഒബാമക്ക് ഇനിയില്ല ഹിബാകുഷകളുടെ മാപ്പ്
സെക്കന്‍ഡുകള്‍ക്കകം ലക്ഷങ്ങളോളം വരുന്ന മനുഷ്യജീവനെ കൊന്നൊടുക്കിയ ദുരന്തഭൂമിയിലേക്ക് ദുരന്തത്തിനു കാരണമായ രാജ്യത്തില്‍നിന്നു വന്ന പ്രഥമപൗരന്‍, ആ മാപ്പര്‍ഹിക്കാത്ത കുറ്റത്തെ ഏറ്റുപറയാതെ, ഒരു മാപ്പുപോലും അപേക്ഷിക്കാതെ തിരികെപോയതു ലോക ജനതയെ ഞെട്ടിക്കുകയാണുണ്ടായത്. കഴിഞ്ഞ 27നു ജപ്പാനിലെ ഹിരോഷിമാനഗരം സന്ദര്‍ശിച്ച ബരാക് ഒബാമ 70 വര്‍ഷം മുന്‍പു തന്റെ രാജ്യം ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പ് പറയാന്‍ വിസമ്മതിച്ചു.
1945 ഓഗസ്റ്റ് ആറിന് ലോകത്തില്‍തന്നെ ആദ്യമായി പരീക്ഷിച്ച അണുബോംബിന്റെ പരിണിതഫലമായി ജപ്പാനിലെ ജനങ്ങള്‍ ഇന്നും ദുരിതം അനുഭവിക്കുകയും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച് ഇതുപോലുള്ള ദുരന്തങ്ങള്‍ ലോകത്തെവിടെയും ഉണ്ടാകാതിരിക്കാന്‍ ലോകജനതയെ ജീവിതത്തിലൂടെ പഠിപ്പുക്കകയാണ് ചെയ്യുന്നത്.
ജപ്പാനിലെ റേഡിയേഷന്‍ എഫക്റ്റ്‌സ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ കണക്കനുസരിച്ച് ലൂക്കീമിയ എന്ന രോഗത്തിന് അടിമയാകുന്ന ആളുകളുടെ 46 ശതമാനവും അണുബോംബിന്റെ അക്രമണത്തിന് ഇരയായവരുടെ കൂട്ടത്തില്‍ നിന്നാണെന്നാണു പറയപ്പെടുന്നത്. ഒബാമ സന്ദര്‍ശിച്ചപ്പോള്‍ ആ കൂട്ടത്തിലുണ്ടായിരുന്ന ജപ്പാനിലെ ഇജി ഹട്ടോറി എന്ന 73കാരന്‍ മൂന്നുതരത്തിലുള്ള കാന്‍സര്‍ ബാധിച്ചു ജീവിക്കുന്നയാളായിരുന്നു.
ഇദ്ദേഹത്തിന്റെ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അണുബോംബിന്റെ ആക്രമണത്തിന് ഇരയായവരാണ്. ഇന്നും ജനിക്കുന്ന ഒരോ കുട്ടിയും ഏതെങ്കിലും തരത്തിലുള്ള മാരകരോഗം ബാധിക്കപ്പെട്ടവരാണ്.
ആണവായുധങ്ങള്‍ക്കെതിരേയും അണുബോംബുകളുടെ പരീക്ഷണങ്ങള്‍ക്കെതിരേയും നിരവധി നിയമനിര്‍മാണങ്ങളും ഇതിനെതിരേ സന്നദ്ധസംഘടനകളും സമാധാനകാംക്ഷികളും ശബ്ദമുയര്‍ത്തുമ്പോള്‍ ലിറ്റില്‍ബോയുടെ ഹിരോഷിമ തലോടല്‍ നടന്ന് 70 വര്‍ഷത്തിനു ശേഷം ദുരന്തഭൂമി സന്ദര്‍ശിച്ച യു.എസ് പ്രസിഡന്റ് എന്തുകൊണ്ടു മാപ്പുപറഞ്ഞില്ല?.
2009ല്‍ ബരാക് ഒബാമക്ക് സമാധാനത്തിന്റെ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. സമാധാനത്തിന്റെ കാവലാള്‍ എന്നു ലോകജനതയെ അറിയിക്കുന്നതിന് നോബല്‍ കമ്മിറ്റി നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ നോബല്‍ സമ്മാനവിജയി സമാധാനം കാംക്ഷിക്കുന്ന ഹിരോഷിമ ഹിബാകുഷകളുടെ മുന്‍പില്‍ സമാധാനം മറന്നുപോയത് എന്തുകൊണ്ട്?.
ലോകത്തിലെ പ്രതിരോധമേഖലയില്‍ ചെലവഴിക്കപ്പെടുന്ന മൊത്തം തുകയുടെ 37 ശതമാനവും അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതിരോധ മേഖലയിലാണ്. ഓരോ വര്‍ഷവും പ്രതിരോധമേഖലയ്ക്കുവേണ്ടി ചെലവാക്കുന്ന തുകയില്‍ കാര്യമായ വര്‍ധനവാണുണ്ടാകുന്നത്. അഫ്ഗാനിസ്ഥാന് പുറമെ ഇറാഖില്‍ നടത്തിയ അധിനിവേശ യുദ്ധത്തിനുവേണ്ടി മാത്രം 350 ബില്യണ്‍ ഡോളര്‍ തുകയാണ് അമേരിക്ക ചെലവഴിച്ചത്.
ഇത് അമേരിക്കയുടെ യുദ്ധക്കൊതി ഇനിയും അവസാനിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്. അഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലം ഒരു പരിധിവരെ അമേരിക്ക അനുഭവിച്ചെങ്കിലും ലോകബാങ്കിന്റെ കണക്കനുസരിച്ച് 2013ല്‍ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പ്രതിശീര്‍ഷ വരുമാനം 53,042 ഡോളര്‍ ആയിരുന്നു.
എന്നാല്‍ ഈ വര്‍ഷം ചൈനയിയുടേത് വെറും 6807 ഡോളര്‍ മാത്രമായിരുന്നു. ലോകത്തില്‍ നടക്കുന്ന സാമ്പത്തിക ഇടപാടിന്റെ 80 ശതമാനവും ഡോളറിനെ ആശ്രയിച്ച് നടക്കുന്നതിനാലാണ് അമേരിക്കയുടെ സാമ്പത്തികശക്തി ദിനംപ്രതി ഉയരുന്നത്. ഇതൊക്കെയായിരിക്കും ലോകപൊലിസ് എന്ന അഹങ്കാരത്തില്‍ അമേരിക്ക തലയുയര്‍ത്തിക്കാണിക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വിതച്ച ദുരന്തങ്ങള്‍ ലോകാവസാനം വരെ ചരിത്രത്തില്‍നിന്നും മായ്ക്കപ്പെടാത്ത ഒന്നായി ജനങ്ങള്‍ കാണും എന്നുറപ്പാണ്.
70 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഹിരോഷിമ സന്ദര്‍ശിച്ച യു.എസ് പ്രസിഡന്റ് ഒരു മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ ജപ്പാനിലെ പൗരന്മാര്‍ ഈ ദുരന്തത്തിന് കാരണമായ രാജ്യത്തിനു മാപ്പ് നല്‍കുമായിരിക്കാം.
സമാധാനത്തിന്റെ സൂചകമായി വെള്ളക്കൊക്കുകളെ ആ ജനതയ്ക്ക് നല്‍കുന്നതിനു പകരം ലോകത്തു നടക്കുന്ന ആണവായുധ കിടമത്സരങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയും തന്റെ രാജ്യത്തിലുള്ള ആണവായുധ കൂമ്പാരങ്ങളെ നശിപ്പിക്കാന്‍ തന്നാല്‍ കഴിയുന്ന നടപടികള്‍ ചെയ്യുമെന്ന് ബരാക് ഒബാമയുടെ വാക്കുകളില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ ജപ്പാന്‍ ജനത മാപ്പ് നല്‍കിയേനെ.
ആണവ യുദ്ധഭ്രാന്തും ആണവായുധങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ വേണ്ടി ചെലവാക്കുന്ന തുകയുടെ കണക്കും കുറക്കാന്‍ യു.എസ് പ്രസിഡന്റ് എന്ന നിലയില്‍ ബരാക് ഒബാമ തന്റെ വാക്കുകളിലൂടെ എന്തെങ്കിലും സൂചനകള്‍ നല്‍കിയിരുന്നുവെങ്കില്‍ ഹിബാകുഷകളുടെ മാപ്പ് ഒബാക്ക് ലഭിക്കുമായിരിക്കാം. ആണവായുധങ്ങളല്ല ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നത്, ആണവ യുദ്ധങ്ങളല്ല ജീവനെ സംരക്ഷിക്കുന്നത്. സമാധാന പ്രക്രിയയിലൂടെ നടത്തപ്പെടുന്ന ലോക വികസന പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രനേട്ടങ്ങള്‍ എന്നിവ മാത്രമായിരിക്കും ജീവനെയും ജീവനെ ആശ്രയിച്ച് ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കും ലഭിക്കുന്ന സമാധാനം. അതിനായിരിക്കണം യു.എസ് പ്രസിഡന്റിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."