HOME
DETAILS

റമദാന്‍: ആത്മസംസ്‌കരണത്തിന്റെ പവിത്രകാലം

  
backup
June 06 2016 | 04:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4

ദൈവീകമായ കാരുണ്യത്തിന്റെ മഹാവര്‍ഷത്തിലൂടെ മനുഷ്യനെ പാപങ്ങളില്‍നിന്നു വിമലീകരിച്ച് നരകമോചനം നല്‍കി സ്വര്‍ഗലോകത്തേക്കാനയിക്കുന്ന പവിത്രദിനരാത്രങ്ങള്‍ക്ക് തുടക്കമായിരിക്കുന്നു. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ദിനങ്ങളിലേക്ക് വിശ്വാസികള്‍ വീണ്ടും കടന്നെത്തിയിരിക്കുന്നു. മാനവലോകത്തിന് വെളിച്ചമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യസുദിനങ്ങള്‍.
റമദാനിലെ ഉപവാസത്തിലൂടെ മനുഷ്യര്‍ക്കു ലഭ്യമാവുന്നത് അറിഞ്ഞും അറിയാതെയും വന്നുപോയ തെറ്റുകളില്‍നിന്നും കുറ്റങ്ങളില്‍നിന്നും മുക്തരാവാനുള്ള അവസരമാണ്. ചെയ്തുപോയ പാപങ്ങള്‍ കാരുണ്യവാനായ പ്രപഞ്ചനാഥന്റെ മുന്നില്‍ ഏറ്റുപറഞ്ഞ് നല്ലവരായി ജീവിക്കാന്‍ മനുഷ്യരെ സജ്ജമാക്കുന്ന പ്രക്രിയയാണ് വ്രതാനുഷ്ഠാനം. നന്മയുടെ കവാടങ്ങള്‍ തുറക്കപ്പെടുകയും തിന്മ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന പുണ്യനാളിലെ സുവര്‍ണാവസരം ബുദ്ധിയുള്ളവര്‍ ഒരിക്കലും പാഴാക്കില്ല. ലോകമെങ്ങുമുള്ള മുസ്്‌ലിം സമൂഹം ഒരുമയോടെ നാഥന്റെ പ്രീതിതേടി വ്രതത്തില്‍ മുഴുകുന്നു. കേവലം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചുള്ള പട്ടിണിയല്ല നോമ്പുകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത്. നോമ്പുകാരന്റെ ശരീരാവയവങ്ങള്‍ മുഴുവന്‍ വ്രതത്തിലായിരിക്കണം. നാവ്, കണ്ണ്, കാത് അടക്കമുള്ളവയാലുള്ള തെറ്റുകളില്‍നിന്നും ഏഷണി, പരദൂഷണം എന്നിവയില്‍നിന്നും നോമ്പുകാര്‍ വിട്ടുനില്‍ക്കണം. സ്വന്തം സഹോദരന്റെ പച്ചമാംസം കഴിക്കുന്നതിനു തുല്യമാണ് പരദൂഷണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യമനസിന്റെ ഇച്ഛകളെ കടിഞ്ഞാണിട്ട് എല്ലാം അല്ലാഹുവിനു വേണ്ടി സമര്‍പ്പിക്കുന്ന തീവ്രപരിശീലനം കൂടിയാണ് വ്രതം.


ദേഹേച്ഛകള്‍ക്ക് വിലങ്ങിടാത്തതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ അനുദിനം പ്രത്യക്ഷമാണ്. സ്വഗൃഹത്തില്‍ അന്നപാനീയങ്ങളും മറ്റു രുചികരമായ സാധനങ്ങളും സുലഭമായിരിക്കുമ്പോഴും അല്ലാഹുവിന്റെ കല്‍പ്പനയ്ക്ക് വിധേയമായി വിശപ്പും ദാഹവും മാറ്റിവച്ച് പ്രഭാതം മുതല്‍ പ്രദോഷം വരെ വിശ്വാസി സ്വയം നിയന്ത്രിക്കുന്നു. എത്ര വലിയ സമ്പന്നനാണെങ്കിലും പാവപ്പെട്ടവന്റെ വിശപ്പിന്റെ രുചി ഇതിലൂടെ അറിയുന്നു.
പട്ടിണിക്കെതിരെയുള്ള ധാര്‍മിക പോരാട്ടത്തിന് ഇതവര്‍ക്ക് ശക്തിയേകും. അല്ലാഹു മനുഷ്യനു കനിഞ്ഞുനല്‍കിയ സമ്പത്തില്‍ മറ്റു സഹോദരന്‍മാര്‍ക്കും അവകാശമുണ്ട്. അത് കൊടുത്തുവീട്ടാനാണ് പ്രപഞ്ചനാഥന്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. പാവപ്പെട്ടവന്റെ അവകാശവും ധനവുമായ സകാത്ത് സ്വന്തം സമ്പത്തില്‍ നിന്നു നല്‍കാന്‍ എല്ലാവരും തയാറായാല്‍ സമൂഹത്തെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാനാകും. ഇല്ലാത്തവനെ സഹായിക്കാനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു മനുഷ്യനെ പ്രേരിപ്പിക്കാനും ഐക്യവും സഹവര്‍ത്തിത്വവും സ്‌നേഹവും ഊട്ടിയുറപ്പിക്കാനും വ്രതാനുഷ്ഠാനം സഹായിക്കുന്നു.


നോമ്പും സകാത്തുമെല്ലാം മനുഷ്യനെ എല്ലാതരത്തിലും ശുദ്ധീകരിക്കുന്ന ആരാധനകളാണ്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് കഴിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്ന പ്രവാചകവാക്യം ഏതു മതവിഭാഗത്തില്‍പ്പെട്ടവരായാലും മനുഷ്യത്വപരമായി എല്ലാവരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്നു. ഇതിലൂടെ ഇസ്്‌ലാം മതമൈത്രിയും ഊട്ടിയുറപ്പിക്കുന്നു. നോമ്പിലെ ആദ്യത്തെ പത്തു ദിവസം കാരുണ്യത്തിന്റെയും രണ്ടാമത്തേത് പാപമോചനത്തിന്റെയും മൂന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. ഇതെല്ലാം ഭക്തിയോടെ കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതുണ്ട്. അറിവിന്റെ സന്ദേശമാണ് ഖുര്‍ആന്‍ ലോകത്തിനു നല്‍കുന്നത്. അറിവിന്റെ മാസം കൂടിയാണ് റമദാന്‍.
ഈ മാസത്തില്‍ ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രിയെ അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹമായി നല്‍കിയിരിക്കുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്ന ഈ രാവിലാണ് ഖുര്‍ആനിന്റെ അവതരണമുണ്ടായത്. ഒരൊറ്റ രാത്രികൊണ്ടു മനുഷ്യന് ഉന്നതസ്ഥാനം നേടാനാവുന്ന അവസരം അതിലൂടെ അല്ലാഹു നല്‍കുകയുണ്ടായി. അവസാന പത്തിലെ ഒറ്റപ്പെട്ട രാവിലാണ് ലൈലത്തുല്‍ ഖദ്‌റിന്റെ അനുഗ്രഹമുണ്ടാവുകയെന്നാണ് ഹദീസുകള്‍ വ്യക്തമാക്കുന്നത്.


കൂടുതല്‍ പ്രാര്‍ഥനാനിരതമാകേണ്ട സമയമാണ് റമദാന്‍. മനുഷ്യരുടെ രക്ഷാകവചമായാണ് നോമ്പിനെ കാണേണ്ടത്. നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റു മാസങ്ങളേക്കാള്‍ അനേകായിരം ഇരട്ടി പ്രതിഫലം ലഭ്യമാവും. രാത്രിയില്‍ കൂടുതല്‍ നിസ്‌കരിക്കാനും ഇത് പ്രേരിപ്പിക്കുന്നു. ഇസ്‌ലാമിന്റെ ചരിത്രത്തിലെ നിര്‍ണായക ഏടായ ബദര്‍ യുദ്ധമെന്ന ധാര്‍മിക പോരാട്ടം നടന്നത് റമദാന്‍ പതിനേഴിനാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെയും അനുയായികളെയും ശത്രുക്കള്‍ തുല്യതയില്ലാത്തവിധം പീഡിപ്പിച്ചു. നിവൃത്തിയില്ലാതെ അവര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെയും ശത്രുക്കളുടെ പീഡനം അസഹനീയമായപ്പോള്‍ ആള്‍ബലത്തിലും ആയുധബലത്തിലും തങ്ങളേക്കാള്‍ എത്രയോ ഇരട്ടി വരുന്ന എതിരാളികളുടെ സൈന്യത്തെ വിശ്വാസത്തിന്റെ ശക്തി കൈമുതലാക്കി യുദ്ധം ചെയ്തു നിലംപരിശാക്കി. പ്രവാചകന്‍മാരെ പരീക്ഷിച്ചതുപോലെ അല്ലാഹു നോമ്പിലൂടെ നമ്മെയും പരീക്ഷിക്കും. അതില്‍ വിജയിക്കാന്‍ നാം തയാറെടുക്കണം. റമദാന്റെ ദിനരാത്രങ്ങളിലൂടെ ഒരു പുതുജീവിതത്തിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് അവസരമൊരുങ്ങട്ടെ. റമദാനിലെ കര്‍മാനുഷ്ഠാനങ്ങള്‍ ദീനിന്റെ സത്യവൃത്തത്തില്‍ ഉറപ്പിച്ചുനിര്‍ത്തട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago