HOME
DETAILS
MAL
ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് കുറ്റക്കാരന്‍
backup
April 28 2018 | 05:04 AM
കാസര്‍കോട്: ബസ് യാത്രക്കിടെ ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മാലോം നാട്ടക്കല്ല് പ്ലാക്കുഴിയിലെ ശ്രീജിത്തി(27)നെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
2013 ജൂണ്‍ 30നു രാവിലെ ബളാല്‍ പുന്നക്കുന്നില്‍ വച്ചാണ് യുവതി സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ പീഡനശ്രമത്തിനിരയായത്. തിരക്കുള്ള ബസില്‍ യുവതി യാത്ര ചെയ്യുന്നതിനിടെ പിറകില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്നായിരുന്നു പരാതി. പ്രതികരിച്ചപ്പോള്‍ ശ്രീജിത്ത് യുവതിയുടെ മുഖത്തടിക്കുകയും ചെയ്തു. പിന്നീട് യുവതി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."