'മനീഷ'സംഘടിപ്പിച്ച പഠനസമീക്ഷ ശ്രദ്ധേയമായി
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ സാംസ്കാരിക വിഭാഗമായ 'മനീഷ' സംഘടിപ്പിച്ച പഠനസമീക്ഷ ശ്രദ്ധേയമായി. 'ഏക സിവില്‍കോഡും മുസ്ലിം വ്യക്തിനിയമവും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി. തിരുവനന്തപുരം ലോ കോളജ് പ്രൊഫസര്‍ അഡ്വ. വി.ജി സൈനുല്‍ ആബിദ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി.കെ ഫൈസല്‍, ജാബിര്‍ അലി ഹുദവി, ഡോ. കെ.പി ഫൈസല്‍ ഹുദവി മാര്യാട്, അഡ്വ. ഹാഫിള് അബൂബക്കര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഹാഫിള് സഈദലി വാഫി, ഷഹ്സാദ് ഹുദവി, അഡ്വ. അബ്ദുല്‍ ഗഫൂര്‍ ഹുദവി, മുഹമ്മദ് ഫൈസല്‍ വാഫി, ഇബ്രാഹീം ഖലീല്‍ ഹുദവി, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, അഡ്വ. ത്വയ്യിബ് ഹുദവി, അഡ്വ. ജസീല്‍ എ.കെ, അഡ്വ. മുഹമ്മദ് സാലി കെ.പി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും ഡോ. കെ.ടി ജാബിര്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."