ഇന്ത്യയെ ആണവായുധം ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് തകര്‍ക്കാനാവുമെന്ന് ഹാഫിസ് സയീദ്
ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താനെ ആക്രമിച്ചാല്‍ ആണവായുധം ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ മുന്നറിയിപ്പ്.
പാകിസ്താനെതിരെ ഇന്ത്യ ആക്രമണം നടത്തിയാല്‍ ആണവ ബോംബുകള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും ഭീകര സംഘടനയായ ജമാഅത്തെ ഉദ്ദവ തലവന്‍ പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്നു പാകിസ്താനിലേക്ക് ഏതെങ്കിലും ഡ്രോണ്‍ ആക്രമണം ഉണ്ടായാല്‍ ഇന്ത്യമുഴുവന്‍ തകര്‍ക്കാനുള്ള ഡ്രോണുകള്‍ ഞങ്ങള്‍ക്കുണ്ടെന്നു കരുതുന്നതുനന്ന്- ഹാഫിസ് സയീദ് പറഞ്ഞു.
പാകിസ്താന് ഒരു ദുര്‍ബല രാഷ്ട്രമല്ല. പണ്ട് ഇന്ത്യക്കു കീഴടങ്ങിയിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍ ഇന്ന് ആണവ ആയുധങ്ങളുള്ള രാഷ്ട്രമാണ് പാകിസ്താന്. അമേരിക്ക പാകിസ്താനെ ആക്രമിക്കാന്‍ ഇന്ത്യന്‍ എയര്‍ബേസ് ഉപയോഗിച്ചാല്‍ ഇസ്ലാമാബാദിനതു സഹിക്കാന്‍ കഴിയില്ല. ആണവായുധങ്ങളുമായി ഞങ്ങള്‍ തിരിച്ചടിക്കും- സയീദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."