HOME
DETAILS

പനമരം ആസ്ഥാനമായി മധ്യവയനാട് താലൂക്ക്; ആവശ്യം ശക്തമാകുന്നു

  
backup
June 07 2016 | 05:06 AM

%e0%b4%aa%e0%b4%a8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%af%e0%b4%a8

പനമരം: വിവിധ പഞ്ചായത്തുകളില്‍ വ്യാപിച്ച് കിടക്കുന്ന വില്ലേജുകളെ ഏകോപിപ്പിച്ച് പനമരം ആസ്ഥാനമാക്കിയുള്ള താലൂക്കിനായി ആവശ്യം ശക്തമാകുന്നു. നിലവില്‍ താലൂക്ക് ഓഫിസ് ആവശ്യങ്ങള്‍ക്കായി പനമരം പഞ്ചായത്തുകാര്‍ ജില്ലയിലെ മൂന്ന് താലൂക്ക് ആസ്ഥാനങ്ങളിലും പോകേണ്ട സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരമെന്നോണമാണ് മധ്യവയനാട് താലൂക്ക് എന്ന ആവശ്യമുയരുന്നത്.
പനമരം പഞ്ചായത്തില്‍ അഞ്ചുകുന്ന്, ചെറുകാട്ടൂര്‍, പനമരം വില്ലേജുകളാണ് നിലവിലുള്ളത്. എന്നാല്‍ പനമരം പഞ്ചായത്തിന്റെ ഭാഗമായ നടവയല്‍ പ്രദേശം മൂന്ന് വില്ലേജുകളിലായി കിടക്കുന്ന സ്ഥിതിയാണ്. പൂതാടി, കണിയാമ്പറ്റ വില്ലേജ് പരിധിയിലും നടവയലുകാര്‍ ഉണ്ട്. കൂടാതെ പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗമായ വിളമ്പുകണ്ടം വാര്‍ഡില്‍ തന്നെ കുറുമ്പാല കോട്ടയുടെ ഭാഗങ്ങള്‍ കോട്ടത്തറ വില്ലേജ് പരിധിയിലാണ് വരുന്നത്.
പഞ്ചായത്തിലെ അമ്മാനി നീര്‍വാരം പ്രദേശങ്ങളിലുള്ളവര്‍ മാനന്തവാടി താലൂക്ക് ഓഫിസിലേക്കും പനമരം-നടവയലുകാര്‍ക്ക് പൂതാടി വില്ലേജ് പരിധിയില്‍പെടുന്നവര്‍ സുല്‍ത്താന്‍ ബത്തേരിയിലേക്കും പോകേണ്ടി വരുന്നു. ഇതില്‍ അമ്മാനി-നീര്‍വാരം പ്രദേശത്തുകാര്‍ക്കാണ് ഏറെ ദുരിതം. ഇവര്‍ക്ക് മാനന്തവാടിയേക്കെത്തണമെനങ്കില്‍ പനമരത്തെത്തി വീണ്ടും 15 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഒരേ പഞ്ചായത്തിലെ ജനങ്ങള്‍ ആറ് വില്ലേജ് ഓഫിസ് പരിധിയിലും അവര്‍ തന്നെ മൂന്ന് താലൂക്ക് ഓഫിസ് ആസ്ഥാനങ്ങളിലും വരുന്നു. ഇതിനുള്ള പരിഹാരമാണ് വിവിധ റവന്യൂ വില്ലേജുകളെ ചേര്‍ത്ത് പനമരം ആസ്ഥാനമാക്കി മധ്യവയനാട് താലൂക്ക് രൂപീകരിക്കുകയെന്നത്.
ഇതിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാനും കഴിയുന്ന സാഹചര്യം നിലവിലുണ്ട്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശത്തിലായി സര്‍ക്കാര്‍ നല്‍കിയ 83 സെന്റ് ഭൂമിയില്‍ ഒരു റവന്യു ടവര്‍ ആയി ആസ്ഥാനം നിര്‍മ്മിക്കാനും കഴിയും. ഇങ്ങനെയെങ്കില്‍ വിവിധ വില്ലേജുകളില്‍ നിന്നും മിനിമം ദൂരത്തില്‍ ജനങ്ങള്‍ക്ക് പനമരം ആസ്ഥാനമായി മധ്യവയനാട് താലൂക്ക് ഓഫിസില്‍ എത്താന്‍ കഴിയും.
ഇതിനായി സര്‍ക്കാരിന്റെ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago