ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മതന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ഭാരവാഹികളോടാണ് പിണറായി തന്റെ നിലപാട് വ്യക്തമാക്കിയത്. യു.എ.പി.എ കരിനിയമം സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കുക, അബ്ദുന്നാസര്‍ മഅ്ദനിക്ക് കേരളത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഇടപെടുക, അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്. ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി, ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍സ്സലീം മൗലവി, കുറ്റിച്ചല്‍ എ.ഹസ്സന്‍ ബസരി മൗലവി , പനവൂര്‍ നവാസ് മന്നാനി, ഹാഫിസ് സുലൈമാന്‍ മൗലവി തൊളിക്കോട്, സയ്യദ് പൂക്കോയ തങ്ങള്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."