പോര്‍ട്ട് ഡയറക്ടറുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ചയാള്‍ പിടിയില്‍
കൊല്ലം: മണ്ണുമാന്തി കപ്പല്‍ കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിട്ടതിന്റെ വാടക തുക കുറച്ചുകാണിച്ച് തിരുവനന്തപുരം പോര്‍ട്ട് ഡയറക്ടറുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരി കോളജ് ജങ്ഷനു സമീപം മിഥുനാണ് പിടിയിലായത്.
മുംബൈ ആസ്ഥാനമായുള്ള മേഘാഡ്രഡ്ജിങ് കമ്പനി പ്രൈലറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍. കപ്പല്‍ കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിട്ടതിന്റെ വാടക ഇനത്തില്‍ 2014 ല്‍ 37,00000 രൂപാ കൊടുക്കാനുണ്ടായിരുന്നു. എന്നാല്‍ 1,4,2,023 രൂപ അടച്ചാല്‍ മതിയെന്നു കാണിച്ചാണ് പോര്‍ട്ട് ഡയറക്ടറുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ എംബ്ലം പതിച്ച് വ്യാജ കത്ത് തയാറാക്കിയത്.
മേഘാ കമ്പനിയുടെ കരാര്‍ പ്രകാരമുള്ള പ്രധിനിധിയായ കോഴഞ്ചേരി സ്വദേശിനി സന്ധ്യയും മകനായ മിഥുനും ചേര്‍ന്നാണ് കത്ത് തയാറാക്കിയത്. കൊല്ലം പോര്‍ട്ട് ഓഫിസിലാണ് കത്ത് ഹാജരാക്കിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പോര്‍ട്ട് അധികൃതര്‍ കത്ത് തിരുവനന്തപുരം പോര്‍ട്ട് ഡയറക്ടര്‍ ഓഫിസ്സില് പരിശോധനക്കായി അയച്ചപ്പോഴാണ് വ്യാജമാണന്ന് കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലിസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം ഈസ്റ്റ് പൊലിസ് അന്വേഷണം നടത്തി വരുകയായിരുന്നു. ഈസ്റ്റ് സി.ഐ വി,.എസ്സ്. പ്രദീപ് കുമാറിന്റെ മേല്‍ നോട്ടത്തില്‍ എസ്.ഐ മാരായ ആര്. രാജേഷ്് കുമാര്‍, സുരേഷ് കുമാര്‍, സന്തോഷ് സജീവ്, എ.എസ്.ഐമാരായ അബ്ദുള്‍ മജീദ്, സുരേഷ്, ആനന്തന് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. വ്യാജ കത്ത് തയ്യാറാക്കാന്‍ ഉപയോഗിച്ച് ലാപ് ടോപ്പ് കണ്ടെടുത്തു. പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."