HOME
DETAILS

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

  
December 12 2024 | 02:12 AM

Places of Worship Protection Act Supreme Court to consider Samasthas petition today

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഒഴികെയുള്ള ഇന്ത്യയിലെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിര്‍ത്തുന്ന ആരാധനാലയ സംരക്ഷണ നിയമംസംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യംചെയ്ത് സുപ്രിംകോടതി മുമ്പാകെ ഫയല്‍ ചെയ്ത കേസില്‍ പ്രസ്തുത നിയമത്തിന് അനുകൂല വാദം ഉന്നയിക്കുന്നതിന് സമസ്ത നല്‍കിയ ഹരജിയാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സജ്ഞയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് കേസുള്ളത്. സമസ്തക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.വി. ദിനേഷ്, അഭിഭാഷകരായ സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാവും. 

അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ദിദ് കമ്മിറ്റി, സി.പി.എം എന്നീ വിഭാഗങ്ങളും കേസില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.

അതേസമയം, ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ മുസ്‌ലിം ലീഗ് ഇടപെടല്‍ ഹരജി നല്‍കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ഇടപെടല്‍ ഹരജി സമര്‍പ്പിച്ചത്. അതോടൊപ്പം ആര്‍.ജെ.ഡി രാജ്യസഭാംഗം മനോജ് കുമാര്‍ ഝായും സുപ്രിംകോടതിയില്‍ ഇടപെടല്‍ ഹരജി ഫയല്‍ ചെയ്തു.

1991ലെ ആരാധനാലയ നിയമം രാജ്യത്തെ എല്ലാ മതങ്ങളുടെയും മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് മുസ് ലിംലീഗ് നേതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. നിയമം മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമാണ് മനോജ് കുമാര്‍ ഝാ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Places of Worship Protection Act: Supreme Court to consider Samastha's petition today

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിപിഇ കിറ്റ് വാങ്ങുന്നതില്‍ കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ സാധിക്കുമായിരുന്നില്ല': സിഎജി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

Kerala
  •  16 hours ago
No Image

കഠിനംകുളം കൊലപാതകം; പ്രതി പിടിയില്‍, വിഷം കഴിച്ച നിലയില്‍

Kerala
  •  16 hours ago
No Image

വ്യക്തികള്‍ക്കുമേല്‍ ആദായനികുതി ചുമത്തില്ല; കുവൈത്ത്

Kuwait
  •  17 hours ago
No Image

'കേരളത്തില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതി മാറി'; സഭയില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി 

Kerala
  •  17 hours ago
No Image

ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ അറസ്റ്റില്‍

National
  •  18 hours ago
No Image

മെസ്സിയോ റൊണാള്‍ഡോയോ? പ്രതിഫലത്തിന്റെ കാര്യത്തില്‍ 2025ലും മുന്നില്‍ ഈ സൂപ്പര്‍ താരം

Football
  •  18 hours ago
No Image

'ഞങ്ങളോട് ക്ഷമിക്കുക..ഇന്‍ശാ അല്ലാഹ് നമ്മള്‍ കണ്ടുമുട്ടുക ഖുദ്‌സിന്റെ അങ്കണത്തില്‍ വെച്ചായിരിക്കും' തിരിച്ചെത്തുന്ന ഗസ്സക്കാരെ കാത്ത് വീടുകളില്‍ ഖസ്സാം പോരാളികളുടെ എഴുത്ത് 

International
  •  19 hours ago
No Image

സ്‌കൂളുകളില്‍ ശനിയാഴ്ച്ച പ്രവര്‍ത്തി ദിനം; വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ വിദഗ്ധ സമിതി

Kerala
  •  19 hours ago
No Image

സഞ്ജൂ, ആ സിക്‌സ് എങ്ങനെയടിച്ചു? കണ്ണുതള്ളി ക്രിക്കറ്റ് ഇതിഹാസം

Trending
  •  19 hours ago
No Image

ഇ.എന്‍ സുരേഷ്ബാബു സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയായി തുടരും

Kerala
  •  19 hours ago