HOME
DETAILS

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

  
Web Desk
December 12, 2024 | 5:47 AM

kochi-actress-assault-case-survivor-demands-open-court

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നല്‍കിയത്. 

വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹരജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. 

കേസില്‍ ഇതുവരെയുള്ള വിചാരണ നടപടികള്‍ അടച്ചിട്ട കോടതിമുറിയിലായിരുന്നു. കേസില്‍ സാക്ഷിവിസ്താരമടക്കം പൂര്‍ത്തിയായിരുന്നു. അന്തിമവാദം വ്യാഴാഴ്ച്ച തുടങ്ങാനിരിക്കെയാണ് പുതിയ നീക്കവുമായി അതിജീവിത രംഗത്തെത്തിയത്. 

വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരേ തെളിവില്ലെന്ന മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേ അതിജീവിത കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  18 hours ago
No Image

കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം

International
  •  18 hours ago
No Image

വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് കെ.എസ്.ഇ.ബിയുടെ പച്ചക്കൊടി

Kerala
  •  18 hours ago
No Image

പിതാവിൻ്റെ കർമപഥങ്ങൾ പിന്തുടരാൻ എ.പി സ്മിജി; മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണന്റെ മകൾ ഇനി വൈസ് പ്രസിഡന്റ്

Kerala
  •  18 hours ago
No Image

കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു

oman
  •  18 hours ago
No Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറികളും അപ്രതീക്ഷിത കൂട്ടുകെട്ടുകളും

Kerala
  •  18 hours ago
No Image

എസ്ഐആർ; കരട് പട്ടിക പരിശോധിക്കാനായി കോൺഗ്രസിന്റെ നിശാ ക്യാമ്പ് ഇന്ന്

Kerala
  •  19 hours ago
No Image

വി.കെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ ശ്രീലേഖ; റിപ്പോർട്ട്

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ ബൂത്ത് പുനഃക്രമീകരണത്തില്‍ വ്യാപക പരാതി; ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമ്മീഷന്‍

Kerala
  •  a day ago
No Image

കൂറുമാറ്റത്തിൽ കൂട്ട നടപടി; മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയ എട്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

Kerala
  •  a day ago