ബാലനീതി നിയമം: ഭേദഗതിക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
കോഴിക്കോട്: 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിനുസൃതമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ക്കു സമസ്ത ലീഗല്‍ സെല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ നടത്തിവരുന്ന സ്ഥാപനങ്ങള്‍ക്കു നിയമപരമായ പരിരക്ഷ ഉറപ്പാക്കുക, അപ്രായോഗികമായ നിര്‍ദേശങ്ങള്‍ ഒഴിവാക്കുക, ജെ.ജെ ആക്ടിന്റെ പരിധിയില്‍പെടാത്ത സ്ഥാപനങ്ങളെ രജിസ്‌ട്രേഷന്‍ നടപടിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്.
ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ജൂണ്‍ ഒന്‍പതിനു വൈകിട്ട് ആറിനകം ഭേദഗതികള്‍ നിര്‍ദേശിക്കാമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര റൂള്‍സ് ഭേദഗതിക്കു സ്ഥാപനങ്ങള്‍ അയക്കേണ്ട നിര്‍ദേശങ്ങള്‍ മൊമേെവമഹലഴമഹരലഹഹ@ഴാമശഹ.രീാ റിക്വസ്റ്റ് അയച്ചാല്‍ ലഭിക്കുന്നതാണ്. സ്ഥാപന മേധാവികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ഭേദഗതികള്‍ നിര്‍ദേശിക്കണമെന്ന് ലീഗല്‍സെല്‍ കണ്‍വീനര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9946888444
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."