മനംതുറക്കാതെ രഘുറാം രാജന്‍
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ തന്നെക്കുറിച്ചു മെനയുന്ന നേരമ്പോക്ക് താനായിട്ടു നശിപ്പിക്കുന്നില്ലെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. രാജി വാര്‍ത്തയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയതുമില്ല.
വായ്പാ നയപ്രഖ്യാപനത്തിനെത്തിയ രഘുറാം രാജനോട് രണ്ടു തവണയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം അന്വേഷിച്ചത്. വാര്‍ത്താസമ്മേളനത്തിന് ശേഷം ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് തന്റെ കാലാവധിയെച്ചൊല്ലി മാധ്യമങ്ങളില്‍ നടക്കുന്നതു നേരമ്പോക്കാണെന്ന രീതിയില്‍ പ്രതികരിച്ചത്. താന്‍ എഴുതിയതായി പറയുന്ന കത്തുകള്‍ കണ്ട് അമ്പരന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായശേഷം ഗവര്‍ണറായി തുടരാനില്ലെന്നു രഘുറാം രാജന്‍ പ്രധാനമന്ത്രിക്കു കത്തയച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നയാളാണ് രഘുറാം രാജനെന്നു തുറന്നടിച്ചു ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തെ പുറത്താക്കാനാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."