നെതന്യാഹുവിന് വിവാദ ഫ്രഞ്ച് വ്യവസായി 40,000 ഡോളര്‍ നല്‍കി
ജറുസലേം: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു വിവാദ ഫ്രഞ്ച് വ്യവസായി 40,000 ഡോളര്‍ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്. നെതന്യാഹു ആരോപണം അംഗീകരിച്ചതായാണു വാര്‍ത്ത. ഫ്രാന്‍സില്‍ കോടികളുടെ അഴിമതി നടത്തിയ കേസില്‍ വിചാരണ നേരിടുന്ന ആര്‍ണോര്‍ഡ് മിംറാനാണ് നെതന്യാഹുവിനു സംഭാവന നല്‍കിയത്.
2001ല്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള സംഭാവന സമാഹരണ പരിപാടിയില്‍ നെതന്യാഹുവിന് 40,000 ഡോളര്‍ നല്‍കിയതായി മിംറാന്‍ കോടതിയില്‍ മൊഴിനല്‍കുകയായിരുന്നു. 2009ല്‍ ഇസ്രാഈലില്‍ 10 തവണ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കവെയാണ് മിംറാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, നെതന്യാഹുവിന്റെ ഓഫിസ് 40,000 ഡോളര്‍ സ്വീകരിച്ചെന്നു സമ്മതിച്ചു. നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മിംറാന്‍ സംഭാവന നല്‍കിയിട്ടില്ലെന്നും 2001 ഓഗസ്റ്റില്‍ നെതന്യാഹു രാജ്യത്തെ സാധാരണ പൗരനായിരിക്കെ, ഇസ്രാഈല്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം നടത്തുന്ന വിദ്യാഭ്യാസ, സാമൂഹിക പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി മിംറാന്‍ 40,000 ഡോളര്‍ സംഭാവന ചെയ്യുകയായിരുന്നെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസ്താവന അറിഞ്ഞയുടന്‍ ഇസ്രാഈല്‍ അറ്റോര്‍ണി ജനറല്‍ അവിച്ചായ് മാന്‍ഡെല്‍ബിറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഇസ്രാഈല്‍ സാമൂഹികനീതി മന്ത്രാലയം വ്യക്തമാക്കി.
ആര്‍ണോര്‍ഡ് മിംറാനും നെതന്യാഹുവും തമ്മിലുള്ള ബന്ധം ആഴ്ചകളായി ഇസ്രാഈല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."