സഉൗദി പൗരന്മാരുടെ വിസ: കേന്ദ്രത്തിന് ടൂറിസം മന്ത്രിയുടെ കത്ത്
തിരുവനന്തപുരം: സഊദി പൗരന്മാര്ക്ക് ഇന്ത്യന്‍ വിസ ലഭിക്കുന്നതിന് ബയോമെട്രിക് വിവരങ്ങള്‍ കൂടി നല്‍കണമെന്ന നിബന്ധന പിന്‍വലിച്ച് നിലവിലുള്ള ഇ വിസ സൗകര്യം തുടരണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രി എ.സി. മൊയ്തീന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയ്ക്ക് കത്തു നല്കി. ഏകദേശം 50,000ത്തോളം വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം സഊദിയില്‍ നിന്നും കേരളത്തിലെത്തുന്നത്. സംസ്ഥാനത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് സഊദി പൗരന്മാര്ക്കുള്ളത്. സീസണ് അല്ലാത്തപ്പോഴും സംസ്ഥാനത്തെ ടൂറിസം മേഖലയെ ഒരു പരിധിവരെ സജീവമാക്കി നിര്‍ത്താന്‍ സഊദി പൗരന്മാരുടെ സന്ദര്‍ശനം സഹായിക്കുന്നു.
സൗഊദി അറേബ്യയില്‍ നിന്നും മുന്‍വര്‍ഷത്തെക്കാള്‍ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ബയോമെട്രിക് വിസ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. ബയോമെട്രിക് വിസ എടുക്കാനായി അപേക്ഷകന് നേരിട്ട് ഹാജരാകണം. എന്നാല്‍ ഇ വിസക്ക് അത് ആവശ്യമില്ല. പുതിയ നിബന്ധന മൂലം അപേക്ഷകര്‍ ശ്രീലങ്ക അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ഇത് സംസ്ഥാന ടൂറിസത്തെ ബാധിക്കും. അതിനാല്‍ ബയോമെട്രിക് വിസ ഒഴിവാക്കി ഇന്ത്യയിലെത്തുന്ന മുറയ്ക്ക് ഇ വിസ നല്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സഊദി അറേബ്യയേയും ഉള്‍പ്പെടുത്തണമെന്ന് മന്ത്രി കത്തിലൂടെ കേന്ദ്ര ടൂറിസം മന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."