വീര്‍പ്പുമുട്ടലിന്റെ അഞ്ചുമാസം: കശ്മീരില്‍ എസ്.എം.എസ് സേവനം പുന:സ്ഥാപിച്ചു
ന്യൂഡല്‍ഹി: അഞ്ചു മാസക്കാലമായി കടുത്ത നിയന്ത്രണത്തിലുള്ള കശ്മീരില്‍ എസ്.എം.എസ് സേവനം പുന:സ്ഥാപിച്ചു. ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും പുന:സ്ഥാപിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേകാവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് ഓഗസ്റ്റ് 5 മുതല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയത്. 'കുഴപ്പക്കാര്‍' ഭരണകൂടത്തിനെതിരെ ഒരുമിക്കരുതെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
ജനങ്ങളുടെ ഇടയില്‍ നിന്ന് പ്രക്ഷോഭം ഉയര്‍ന്നുവരാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലിലാണ്. ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ ഇപ്പോഴും തടങ്കലിലാണ്.
ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുകയും നേതാക്കളെ മുഴുവന്‍ തടങ്കലിലാക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."