HOME
DETAILS

വനിതാ മതില്‍: ജില്ലയില്‍ നാലര ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍

  
backup
January 01 2019 | 05:01 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-7

ആലപ്പുഴ: വനിതാ മതിലില്‍ ജില്ലയില്‍ നിന്ന് നാലര ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് മന്ത്രി ജി. സുധാകരനും സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.ആര്‍ ഗൗരിയമ്മ മതിലിന് അനുഭാവം പ്രകടിപ്പിച്ചതായി മന്ത്രി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബവും ആലപ്പുഴയില്‍ മതിലിന് അനുഭാവം പ്രകടിപ്പിച്ച് എത്തും. അരൂര്‍ മുതല്‍ ഓച്ചിറ വരെ നീളുന്ന മതിലില്‍ ജില്ലയില്‍നിന്ന് നാലര ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കേരളത്തെ ഭ്രാന്താലയമാക്കി മാറ്റരുത്, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണു വനിതാ മതില്‍ ഒരുക്കുന്നത്. മതിലില്‍ അണിനിരക്കുന്ന വനിതകള്‍ പകല്‍ മൂന്നിനു ദേശീയപാതയില്‍ എത്തും. 3.30നു ട്രയല്‍ നടക്കും. നാലിനു മതില്‍ സൃഷ്ടിച്ച് പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് ജില്ലയിലെ 23 കേന്ദ്രങ്ങളില്‍ പൊതു സമ്മേളനങ്ങളും ചേരും.
മതിലിന്റെ പ്രചാരണാര്‍ഥം 139 കാല്‍നട പ്രചാരണ ജാഥകള്‍ ജില്ലയില്‍ സംഘടിപ്പിച്ചു. കൂടാതെ 1,840 കേന്ദ്രങ്ങളില്‍ നവോത്ഥാന സദസുകളും നടന്നു. ചുവരെഴുത്തും പോസ്റ്റര്‍ പ്രചാരണവും മൈക്ക് അനൗണ്‍സ്‌മെന്റുമെല്ലാം വനിതകള്‍ തന്നെയാണു നടത്തിയത്. മുഴുവന്‍ വാര്‍ഡുകളിലും വിളംബര ജാഥകളും ഭവനസന്ദര്‍ശനവും നടത്തി.
കൂടാതെ വനിതകളുടെ ഇരുചക്ര വാഹന റാലി, ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവയും സംഘടിപ്പിച്ചു.
ജില്ലയില്‍ ജനപ്രതിനിധികളും കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തകരും മതിലില്‍ അണിചേരുമെന്നും അവര്‍ അറിയിച്ചു.


കെ.ആര്‍ ഗൗരിയമ്മ പങ്കെടുക്കും


ആലപ്പുഴ: 'വയസ് 101 ആയി, ഒരുപാടു നേരം നില്‍ക്കാനൊന്നും വയ്യ, എന്നാലും ഞാന്‍ വരും' വനിതാമതിലില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായി എത്തിയ മന്ത്രി ജി. സുധാകരനോട് ആദ്യ കേരള മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യമായിരുന്ന കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം വനിതാ മതിലില്‍ ജെ.എസ.്എസ് ജനറല്‍ സെക്രട്ടറി ഗൗരിയമ്മയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ നേരിട്ടു ക്ഷണിക്കാനെത്തിയതായിരുന്നു ജി. സുധാകരന്‍.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള വനിതാ മതില്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസമൂഹത്തിനു ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സുവര്‍ണാവസരമാണു വനിതാ മതില്‍. പ്രായാധിക്യമുണ്ടെങ്കിലും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഗൗരിയമ്മ പറഞ്ഞു. ശവക്കോട്ടപാലത്തിനു വലതുഭാഗത്ത് നില്‍ക്കുമെന്നാണ് ഗൗരിയമ്മ അറിയിച്ചിരിക്കുന്നത്. വനിതാ മതിലിനുള്ള തന്റെ സന്ദേശവും ഗൗരിയമ്മ മന്ത്രിക്ക് കൈമാറി. അക്ഷരം പഠിക്കാനോ അന്യരെ ദര്‍ശിക്കാനോ മാറു മറയ്ക്കാനോ സ്വാതന്ത്ര്യമില്ലാതെ, ശരീരാവയവങ്ങള്‍ക്കു പോലും നികുതി കൊടുക്കേണ്ടി വന്നിരുന്ന കാലത്തു നിന്ന് നവോത്ഥാന പ്രസ്ഥാനങ്ങള്‍ നേടിക്കൊടുത്ത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് തടയിടണമെന്നും ഗൗരിയമ്മ സന്ദേശത്തില്‍ പറഞ്ഞു.
നവോത്ഥാന നേട്ടങ്ങളില്ലാതാക്കി സ്ത്രീകളെ വീണ്ടും ചരിത്രത്തിന്റെ ഇരുണ്ട കാലത്തിലേക്ക് തള്ളിവിടാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago