HOME
DETAILS

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഭിന്നശേഷിക്കാരില്‍നിന്ന് പണം പറ്റുന്നതായി പരാതി

  
backup
January 01 2019 | 06:01 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a1-2

തിരൂരങ്ങാടി: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഭിന്നശേഷിക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായി പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗം, നേത്രവിഭാഗം ഡോക്ടര്‍മാര്‍ക്കെതിരേയാണ് പരാതി. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ശുഭയാത്ര പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഇലക്ട്രോണിക് വീല്‍ചെയറിനായി എത്തുന്നവരില്‍ നിന്നാണ് സാക്ഷ്യപത്രങ്ങളുടെ മറവില്‍ ഡോക്ടര്‍മാര്‍ പണം ഈടാക്കുന്നത്. 80 ശതമാനം മുതല്‍ 90 ശതമാനം വരെ ചലനശേഷി നഷ്ടപ്പെട്ട് വൈകല്യമനുഭവിക്കുന്നവരാണ് സാക്ഷ്യപത്രത്തിനായി ഡോക്ടര്‍മാരെ സമീപിക്കുന്നത്. ഇവരില്‍നിന്ന് സാക്ഷ്യപത്രത്തിന് ഒന്നിന് 100 മുതല്‍ 250 രൂപവരെ ഈടാക്കുന്നതായി അനുഭവസ്ഥര്‍ പറഞ്ഞു.
സാക്ഷ്യപത്രത്തിനായി ഒ.പിയില്‍ പരിശോധന നടത്തുകയായിരുന്ന അസ്ഥിരോഗ വിദഗ്ധനെ സമീപിച്ചപ്പോള്‍ സീല്‍ ഇരിക്കുന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയും നൂറ് രൂപ ചോദിച്ചു വാങ്ങി സീല്‍ ചെയ്ത സാക്ഷ്യപത്രം കൈമാറുകയുമായിരുന്നു. പിന്നീട് സാക്ഷ്യപത്രത്തിനായി നേതൃവിഭാഗം ഡോക്ടറെ സമീപിച്ചപ്പോഴും സ്ഥിതി ഇതുതന്നെ. ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
വികലാംഗക്ഷേമ കോര്‍പ്പറേഷന് ജനുവരി അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതിനാല്‍ യഥാസമയം സാക്ഷ്യപത്രം ലഭിക്കുന്നതിന് പണം നല്‍കാന്‍ അപേക്ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ താലൂക്കാശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago