HOME
DETAILS

'വയോമിത്രം' പഞ്ചായത്തുകളിലേക്ക്

  
Web Desk
January 01 2019 | 06:01 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3

മഞ്ചേരി: വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കേരളാ സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. നഗരസഭകളില്‍ നടപ്പാക്കിയ പദ്ധതിക്കു ജില്ലയില്‍ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് പഞ്ചായത്തുകളിലേക്കും പ്രവര്‍ത്തനമെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
ഇതുസംബന്ധിച്ച് സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് ഓഫിസുകളിലേക്കും നിര്‍ദേശം നല്‍കി. നിലമ്പൂര്‍, താനൂര്‍ ബ്ലോക്കുകള്‍ പദ്ധതി തുടങ്ങാന്‍ സമ്മതമാണെന്ന് അറിയിച്ചതായി വയോമിത്രം ജില്ലാ കോഡിനേറ്റര്‍ സി.ടി നൗഫല്‍ പറഞ്ഞു. മറ്റു ബ്ലോക്കുകളും പദ്ധതി ഏറ്റെടുക്കാന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫിസ്, ഉപകരണങ്ങള്‍ എന്നിവയാണ് ബ്ലോക്കുകള്‍ക്കു കീഴില്‍ ഒരുക്കേണ്ടത്.
65 വയസിനു മുകളിലുള്ളവര്‍ക്കു ചികിത്സ, സംരക്ഷണം, പാലിയേറ്റീവ് കെയര്‍, വിനോദം എന്നിവ ഉറപ്പാക്കുന്നതാണ് പദ്ധതി. ജില്ലയില്‍ താനൂര്‍, പരപ്പനങ്ങാടി ഒഴികെയുള്ള 10 നഗരസഭകളിലും പദ്ധതിയുടെ സേവനം നേരത്തേതന്നെ ലഭ്യമായിരുന്നു. താനൂരിലും പരപ്പനങ്ങാടിയിലും കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കിയതോടെയാണ് ജില്ലയിലെ നഗരസഭകളില്‍ പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായത്. 12 നഗരസഭകളിലായി 32,000 വയോജനങ്ങളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രായമായവര്‍ക്കു മൊബൈല്‍ ക്ലിനിക്കിനും വൈദ്യസഹായവും ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്.
കിടപ്പുരോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ചു പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി വഴി നല്‍കുന്നുണ്ട്. വയോജനങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും സൗജന്യ ആംബുലന്‍സ് സേവനവും പദ്ധതിയിലൂടെ ലഭ്യമാണ്. 2011ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് വയോമിത്രം പദ്ധതിക്കു തുടക്കം കുറിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയതോടെയാണ് പദ്ധതി ജനകീയമായത്. വയോമിത്രം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കു മാസത്തില്‍ രണ്ടു തവണ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാകുന്നുണ്ട്. നഗരപ്രദേശത്തെ രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് ഒരു ക്ലിനിക് എന്ന രീതിയിലാണ് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നഴ്‌സ്, ഒരു ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സേവനം ക്ലിനിക്കില്‍നിന്നു ലഭിക്കും. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനയും മരുന്നും ഇന്‍സുലിനും സൗജന്യമായി ലഭിക്കും. വയോമിത്രം പദ്ധതിയില്‍ ചേരുന്നതിനു സാമ്പത്തിക മാനദണ്ഡം തടസമല്ലെന്ന പ്രത്യേകയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  9 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  9 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  9 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  9 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  9 days ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  9 days ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  9 days ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  9 days ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  9 days ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  9 days ago