HOME
DETAILS

'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി

  
Web Desk
July 06 2025 | 10:07 AM

kerala-university-registrars-suspension-vc-and syndicate-statement -new

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച വിഷയത്തില്‍ വിസിയും സിന്‍ഡിക്കേറ്റും രണ്ട് തട്ടില്‍. സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതിന് പിന്നാലെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാന്‍സലറുടെ ചുമതലയിലുള്ള സിസാ തോമസും രംഗത്തെത്തി. 

ഇന്നുചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് വിസി പറഞ്ഞു. 

സസ്‌പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് താത്കാലിക വൈസ് ചാന്‍സിലര്‍ ഡോ.സിസാ തോമസ് പറഞ്ഞു. താന്‍ വിളിച്ച യോഗം അവസാനിപ്പിച്ചതാണ്. അതിന് ശേഷം നടന്നത് കുശലാന്വേഷണം. സസ്‌പെന്‍ഷന്‍ നടപടിയില്‍ ചര്‍ച്ച അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് കൂട്ടിച്ചേര്‍ത്തു.

രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതെന്നായിരുന്നു സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയത്. വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി.

വിസി മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്. മോഹനന്‍ കുന്നുമ്മല്‍ നിലവില്‍ വിദേശ യാത്രയിലാണ്. അദ്ദേഹത്തിന് പകരം വിസിയുടെ ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി സിസ തോമസാണ്. സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ അവര്‍ വിയോജനക്കുറിപ്പ് നല്‍കുകയായിരുന്നു.

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി

Kerala
  •  5 days ago
No Image

ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്

uae
  •  5 days ago
No Image

ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  5 days ago
No Image

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ

crime
  •  5 days ago
No Image

പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി

crime
  •  5 days ago
No Image

ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദ​ഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി

qatar
  •  5 days ago
No Image

പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

National
  •  5 days ago
No Image

നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്

uae
  •  5 days ago
No Image

കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago