HOME
DETAILS

ഒടുവില്‍ ഒന്നാംറാങ്കുകാരിക്ക് ജോലി

  
backup
January 02, 2020 | 5:16 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%be
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നിസാം കെ.അബ്ദുല്ല
കല്‍പ്പറ്റ: ഒടുവില്‍ ഒന്നാംറാങ്കുകാരിക്ക് നിയമന ഉത്തരവ് ലഭിച്ചു. പി.എസ്.സി നടത്തിയ കോളജ് ലക്ചറര്‍ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാര്‍ഥിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 14 മാസം കഴിഞ്ഞിട്ടും നിയമനം ലഭിക്കാത്തത് സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 18ന് 'ഒന്നാം റാങ്ക്, ജോലിയില്ല' എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഒന്നര വര്‍ഷത്തോളമായുള്ള ജോലിക്കായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. പുതുവര്‍ഷ പുലരിയില്‍ നിയമന ഉത്തരവ് കൈപ്പറ്റാനുള്ള സന്ദേശം ലഭിച്ചത് ഫൈറൂസയുടെയും കുടുംബത്തിന്റെയും സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്. പത്രവാര്‍ത്തയുടെ കട്ടിങ് അടക്കമുള്ള രേഖകളുമായി ഫൈറൂസ മുഖ്യമന്ത്രി, ഉന്നത വിദ്യഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനുപുറമെ മലപ്പുറം എം.എല്‍.എ പി.ഉബൈദുല്ലയും വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. 
2018 ഓഗസ്റ്റ് 16നാണ് പി.എസ്.സി ഹോം സയന്‍സ് (ചൈല്‍ഡ് ഡെവലപ്‌മെന്റ്) തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശി ടി.ഫൈറൂസക്കായിരുന്നു ഒന്നാം റാങ്ക്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിട്ടും ജോലിക്കായി ഇവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു. തിരുവനന്തപുരം ഗവ.വനിതാ കോളജില്‍ മാത്രമാണ് ഈ തസ്തികയുള്ളത്. ഇവിടെ രണ്ട് ഒഴിവുണ്ടെങ്കിലും ഒരൊഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനത്തിന് തടസമായത്. 
 16 മാസത്തോളമാണ് ഈ ഉദ്യോഗാര്‍ഥിക്ക് അര്‍ഹമായ നിമയനം നല്‍കാതെ കോളജിയേറ്റ് എജ്യുക്കേഷന്‍ അധികൃതര്‍ തട്ടിക്കളിച്ചത്. വിവരാവകാശം വഴി ഉദ്യോഗാര്‍ഥിയും പി.എസ്.സി രണ്ടുതവണയും ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് കത്തുനല്‍കിയിട്ടും മറുപടി നല്‍കാതെ ഇവര്‍ ഒഴിഞ്ഞുമാറി. ഉദ്യോഗാര്‍ഥിക്കുള്ള മറുപടി പി.എസ്.സിക്ക് നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് വഞ്ചിച്ചു. മറുപടി ലഭിച്ചിട്ടില്ലെന്ന് പി.എസ്.സിയില്‍ നിന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും കോളജിയേറ്റ് എജ്യുക്കേഷനില്‍ അന്വേഷിച്ചപ്പോള്‍ പി.എസ്.സിക്ക് മറുപടി നല്‍കിയിട്ടില്ലെന്നും സിംഗിള്‍ പോസ്റ്റ് ആണോയെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍വകലാശാലയാണെന്നും അതിനായി കത്തെഴുതിയിട്ടുണ്ടെന്നുമായി അധികൃതരുടെ മറുപടി. 
തിരുവനന്തപുരം ഗവ.വനിതാ കോളജില്‍ മാത്രമുള്ള ഈ തസ്തികയില്‍ ഒരു ഒഴിവ് മാത്രമാണുള്ളതെങ്കില്‍ ഇത് സിംഗിള്‍ പോസ്റ്റ് ആണെന്ന് പി.എസ്.സിയെ അറിയിക്കുന്നതിന് യാതൊരു നിയമതടസവും ഇല്ലായിരുന്നു. 
ഇതൊക്കെ മറച്ചുവെച്ചാണ് അധികൃതര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയത്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഉദ്യോഗാര്‍ഥിയുടെ അവകാശം സംരക്ഷിച്ചത്. 
 
 
 
 
 
രാഷ്ട്രപതി 
ശബരിമലയിലേക്കില്ല
 
 
 
തിരുവനന്തപുരം: സുരക്ഷ ഒരുക്കുന്നത് അപ്രായോഗികമാണെന്ന പൊലിസ് റിപ്പോര്‍ട്ടിനുപിന്നാലെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി.
തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് ലക്ഷദ്വീപിലേക്കായിരിക്കും പോവുക. വ്യാഴാഴ്ച തിരികെ കൊച്ചിയിലെത്തി ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ പ്രയോഗികബുദ്ധിമുട്ടുണ്ടെന്നായിരുന്നു പൊലിസ് റിപ്പോര്‍ട്ട്. നാലുദിവസത്തിനുള്ളില്‍ പഴുതടച്ച സുരക്ഷാക്രമീകരങ്ങള്‍ ഒരുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഉന്നതതലയോഗത്തില്‍ പൊലിസ് അറിയിച്ചത്.
രാഷ്ട്രപതിക്ക് തിങ്കളാഴ്ച ശബരിമല സന്ദര്‍ശിക്കാന്‍ കഴിയുമോയെന്നാണ് രാഷ്ട്രപതി ഭവന്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നത്. തിരക്കുള്ള സമയമായതിനാല്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രശ്‌നങ്ങളുണ്ട്. ഹെലികോപ്ടറില്‍ സന്നിധാനത്തെത്താനാണ് രാഷ്ട്രപതി ആലോചിക്കുന്നതെന്നാണ് രാഷ്ട്രപതിഭവന്‍ അറിയിച്ചിരുന്നത്. 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം; രോഗമുള്ളവര്‍ക്ക് വിസയില്ലെന്ന് ട്രംപ്; കുടിയേറ്റം തടയാന്‍ നിയമം കടുപ്പിച്ച് അമേരിക്ക

International
  •  3 days ago
No Image

എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  3 days ago
No Image

ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടന കണ്ടുപിടിച്ച ജയിംസ് വാട്‌സൺ അന്തരിച്ചു

International
  •  3 days ago
No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  3 days ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  3 days ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  3 days ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  3 days ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  3 days ago
No Image

കോട്ടക്കലിൽ വൻതീപിടിത്തം: '200 രൂപ മഹാമേള' സ്ഥാപനം പൂർണമായി കത്തിനശിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Kerala
  •  3 days ago
No Image

യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ

crime
  •  3 days ago