HOME
DETAILS

'കേരള സ്‌റ്റോറി2' നെതിരെ ഹൈക്കോടതിയില്‍ ഹരജി; സെന്‍സര്‍ ബോര്‍ഡിനും നിര്‍മാതാക്കള്‍ക്കും നോട്ടിസ്

  
February 19, 2026 | 11:18 AM

kerala-story-2-petition-filed-kerala-high-court-censor-notice

കൊച്ചി: കേരള സ്‌റ്റോറി 2 നെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഇതേതുടര്‍ന്ന് സെന്‍സര്‍ബോര്‍ഡിനും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും കോടതി നോട്ടിസ് അയച്ചു. ഹരജി അടുത്ത ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. 

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്. രണ്ട് ദിവസം മുന്‍പാണ് കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഹിന്ദു പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമടക്കം അതിലുണ്ടായിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

കേരളത്തിനെതിരേ വ്യാജപ്രചാരണം ലക്ഷ്യമിട്ടുള്ള ''ദി കേരള സ്റ്റോറി'' ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തകളോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍.

''കേരള സ്റ്റോറി'' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വര്‍ഗീയതയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നിറം നല്‍കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അവരാണ്. നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍.

'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയര്‍ത്തിപ്പിടിക്കണമെന്നും നുണകള്‍ക്കെതിരേ സത്യം ജയിക്കണമെന്നും അതിനായി നാം ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

 

A petition has been filed before the Kerala High Court seeking cancellation of the censor certification of The Kerala Story 2. The court has issued notices to the Central Board of Film Certification (CBFC) and the film’s producers, and the matter will be considered again next Tuesday.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് പ്രതിസന്ധിയില്‍ കുതിച്ചുകയറി ഇലക്ട്രിക് വാഹന വിപണി

International
  •  2 days ago
No Image

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

Kerala
  •  2 days ago
No Image

എസ്.ഐ.ആറില്‍ മതുവാ സമുദായക്കാരെ വ്യാപകമായി വെട്ടി; ബംഗാളില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി, സമുദായത്തില്‍ പാര്‍ട്ടി വിരുദ്ധവികാരം ശക്തം

National
  •  2 days ago
No Image

ജലക്ഷാമ സാധ്യതയില്‍ മുന്നില്‍ കാസര്‍കോട്, കോട്ടയം കുറവ്; സംസ്ഥാനത്ത് 12.08 ശതമാനം വാര്‍ഡുകള്‍ ഹോട്ട് സ്‌പോട്ട്- റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈന്‍

bahrain
  •  2 days ago
No Image

ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു; മെയ് ഒന്ന് മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നേക്കും

Kerala
  •  2 days ago
No Image

ആകാശം കറുക്കുമ്പോള്‍ മേഘങ്ങള്‍ക്കരികിലേക്ക് വിമാനങ്ങള്‍ കുതിക്കും, വൈകാതെ അവിടെ മഴ പെയ്തു തുടങ്ങും; യു.എ.ഇ വിജയകരമായി നടപ്പാക്കുന്ന റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് | Explainer

Environment
  •  2 days ago
No Image

മദ്യനയക്കേസിൽ ജഡ്ജിക്കെതിരേ സത്യഗ്രഹവുമായി കെജ്‌രിവാള്‍, കോടതിയില്‍ ഹാജരാകില്ലെന്ന് പ്രഖ്യാപനം

National
  •  2 days ago
No Image

വിലക്ക് വകവയ്ക്കാതെ നേതാക്കൾ; കോൺ​ഗ്രസിൽ മുഖ്യമന്ത്രി ചർച്ച തുടരുന്നു

Kerala
  •  2 days ago
No Image

നെടുങ്കണ്ടത്ത് മൃതദേഹം കണ്ടെത്തിയ കേസ്: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകനായി തെരച്ചില്‍ ഊര്‍ജ്ജിതം

Kerala
  •  2 days ago