15 ലക്ഷത്തോളം വില വരുന്ന ഓപ്പിയം എക്‌സൈസ് അധികൃതര്‍ പിടികൂടി
പാലക്കാട:് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് ടൗണ്‍ മഞ്ഞക്കുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ നിന്നും 750 ഗ്രാം ഒപ്പിയം സഹിതം തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഇബ്രാഹിമിന്റെമകന്‍ ഹക്കീമിനെ പിടികൂടി. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ വി.പി.സുലേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 750 ഗ്രാം ഒപ്പിയം പിടികൂടിയത്.
കഴിഞ്ഞ 3 മാസത്തോളമായി നടത്തിയ രഹസ്യമായ നിരീക്ഷണത്തിനൊടുവിലാണ് ഒപ്പിയം പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. പിടികൂടിയ ഒപ്പിയത്തിന് വിപണിയില്‍ 15 ലക്ഷത്തോളം വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനത്തുനിന്നും ഒപ്പിയം കടത്തിക്കൊണ്ട് വന്ന് കോയമ്പത്തൂരില്‍ എത്തിച്ച ശേഷം ഇരുചക്ര വാഹത്തില്‍ കടത്തിക്കൊണ്ടു പോകുന്നതിനിടയിലാണ് പിടിയിലാകുന്നത്.
ഒപ്പിയം കടത്തിക്കൊണ്ടുവരുവാന്‍ ഉപയോഗിച്ച ഇരുചക്രവാഹനവുംഅധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഒപ്പിയം ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഒരുഗ്രാമിന് 3000 രൂപ മുതല്‍ 4000 രൂപ വരെ ഡിമാന്റനുസരിച്ച് വില ഈടാക്കുന്നുണ്ടെന്നും അധിക്യതര്‍ പറയുന്നു. കടത്തിക്കൊണ്ടു വന്ന ഒപ്പിയം കോഴിക്കോട,് എറണാകുളം നഗരങ്ങളില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഡി.ജെ പാര്‍ട്ടി ലക്ഷ്യമാക്കിയാണെന്ന് എക്‌സൈസ് അധിക്യതര്‍ പറയുന്നു.പാലക്കാട് ജില്ലയില്‍ ആദ്യമായാണ് ഇത്ര വലിയ തോതിലുള്ള ഒപ്പിയം കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് അധിക്യതര്‍ പറയുന്നു.പോപ്പി എന്ന ഒരു ഇനം സസ്യത്തിന്റെ കായയില്‍ നിന്നാണ് ഒപ്പിയം നിര്‍മ്മിക്കുന്നത്. 25 ഗ്രാമില്‍ കൂടുതല്‍ ഒപ്പിയം കൈവശം വെയ്ക്കുന്നത് നിലവിലെ നിയമപ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.രാകേഷ്,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."