HOME
DETAILS
MAL
സഊദിയിൽ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം പിടിയിലായത് പതിനായിരത്തോളം പേർ; വിദേശികൾ 2,227 പേർ
backup
January 01 2019 | 10:01 AM
റിയാദ് : അഴിമതിക്കെതിരെ പ്രത്യേക വിഭാഗത്തെ രൂപീകരിച്ചു നടത്തിയ പോരാട്ടത്തിൽ പിടിയിലായത് പതിനായിരത്തോളം പേർ. ഇതിൽ മുക്കാൽ ഭാഗവും സഊദി പൗരന്മാർ തന്നെയാണ്. അഞ്ചു വർഷത്തിനിടെ പിടിയിലായവരുടെ എണ്ണം മുപ്പത്തയ്യായിരത്തോളവും ആയിട്ടുണ്ട്. കഴിഞ്ഞ വർഷം പിടിയിലായ 9,843 പേരിൽ 2,227 പേരാണ് വിദേശികൾ. 7,616 പേരും സഊദി പൗരന്മാരാണ്.
അഞ്ചു വർഷത്തിനിടെ ആകെ അറസ്റ്റ് ചെയ്യപ്പെട്ട 34,596 പേരിൽ 24,465 പേർ സഊദികളും 10,131 പേർ വിദേശികളുമാണ്. അഴിമതി, കൈക്കൂലി, ഭീകരതക്ക് സാമ്പത്തിക സഹായം നൽകൽ എന്നീ കേസുകളിലാണ് ഇത്രയും പേർ അഞ്ചു വർഷത്തിനിടെ അറസ്റ്റിലായത്.
അഴിമതി, കൈക്കൂലി, ഭീകരതക്ക് ധനസഹായം നൽകൽ കേസുകളെ കുറിച്ച് അറിയിച്ച് അഞ്ചു വർഷത്തിനിടെ അഡ്മിനിസ്ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് 25,638 പരാതികൾ ലഭിച്ചു. അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് അഡ്മിനിസ്ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കൈമാറിയിട്ടുണ്ട്. അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം, ഭീകരതക്ക് സാമ്പത്തിക സഹായം നൽകൽ എന്നീ കേസുകളാണ് അഡ്മിനിസ്ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അധികാര പരിധിയിൽ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."