തിരിച്ചടിക്കും- അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍
ടെഹ്‌റാന്‍: ജനറല്‍ സുലൈമാനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍. സുലൈമാനി വധത്തിലൂടെ രാജ്യാന്തര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പ്രതികരിച്ചു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.
'ഐ.എസ്, അല്‍ നുസ്‌റ, അല്‍ ഖായിദ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് ഇറാന്‍ സേന നടത്തുന്നത്. അങ്ങേയറ്റം അപകടകരവും ബുദ്ധിശ്യൂനവുമായ നടപടിയാണിത്. ഈ തെമ്മാടിത്തത്തിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്ക് തന്നെയായിരിക്കും'- ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.
ബഗ്ദാദിലെ വിമാനത്താവളത്തില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാസിം സുലൈമാനിയെ കൂടാതെ ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."