തകര്‍ന്ന കെട്ടിടത്തിനുള്ളില്‍നിന്ന് 35-ാം മണിക്കൂറില്‍ ഇവാന് പുതുജീവിതം
മോസ്കോ: റഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ 11 മാസം പ്രായമായി ശിശുവിനെ രക്ഷിച്ചു. വ്യാവസായിക നഗരമായ മാഗ്നിറ്റോഗോര്സ്കോയിലെ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. 35 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവാന് എന്ന ആണ്‍കുട്ടിയെ രക്ഷിച്ചത്.
ഇവാന്റെ തലയ്ക്കും കാലിനും പൊട്ടലുകളുണ്ട്. ചികിത്സയ്ക്കായി മോസ്കോയിലേക്ക് കൊണ്ടുപോയി. നിലവില്‍ ശക്തമായ തണുപ്പുള്ള കാലാവസ്ഥയാണ് റഷ്യയില്‍. മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
വസ്ത്ര ഭാഗങ്ങള്‍ കെട്ടിടത്തിന്റെ പുറത്തു കണ്ടതിനാലാണ് കുട്ടിയെ രക്ഷിക്കാനായത്. കുട്ടിയുടെ മാതാവും സ്ഫോടനത്തില്‍ രക്ഷപ്പെട്ടെന്നും ഇവാനെ സന്ദര്‍ശിക്കാനായി അവര്‍ ആശുപത്രിയിലെത്തിയെന്നും റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട എട്ടുപേരുടെ മൃതദേഹങ്ങള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. വാതകം ചേര്‍ന്നതിനെ തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്. 36 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."