ക്ഷേത്രങ്ങളില്‍ ഭരണഘടനാ അവകാശം നടപ്പാക്കണമെന്ന് മുന്‍ ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളില്‍ ഭരണഘടനാ അവകാശങ്ങള്‍ നടപ്പാക്കാത്തതാണ് രാജ്യം പുരോഗതി കൈവരിക്കാത്തതിനു കാരണമെന്ന് ബി.ജെ.പി നേതാവ് സാവിത്രി ഭായ് ഫുലെ. പട്ടിക ജാതിക്കാരും പട്ടിക വര്‍ഗക്കാരും തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുമ്പോഴാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കുംഭമേളയുടെയും ക്ഷേത്രങ്ങളുടെയും പേരില്‍ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കുംഭമേളയ്ക്കും ക്ഷേത്രങ്ങള്‍ക്കും എസ്.സി- എസ്.ടി സമുദായങ്ങളുടെ പട്ടിണിമാറ്റാനാവുമോ എന്നും അവര്‍ ചോദിച്ചു. കുംഭമേളയ്ക്കുവേണ്ടി പണം വിനിയോഗിക്കുമ്പോള്‍ ജനങ്ങളെ ശ്രദ്ധിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം. രാജ്യത്തെ ഭരിക്കേണ്ടത് ക്ഷേത്രമോ ദൈവമോ അല്ല, ഭരണഘടനയാണെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നുപറഞ്ഞ്, ഡിസംബര്‍ ആറിന് പാര്‍ട്ടി വിട്ട ഫുലെ ഉത്തര്‍പ്രദേശിലെ സംവരണ മണ്ഡലമായ ബഹറൈച്ചില്‍നിന്നുള്ള ലോക്‌സഭാംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."