തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂന്തുറ കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ വിദ്യാര്‍ഥികളാണ് മരിച്ചത്. കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പനത്തുറ പൊഴിക്കരയില്‍ അപകടം നടന്നത്. പൊഴി ഇടിഞ്ഞതിനെ തുടര്‍ന്ന് കടലില്‍ കുളിക്കാനെത്തിയ ബീമാപ്പള്ളി സ്വദേശികളായ ഏഴ് യുവാക്കളില്‍ അഞ്ചു പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാളെ സംഭവ സമയത്ത് സ്ഥലത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.കടലില്‍ കാണാതായവര്‍ക്കായി കോസറ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചില്‍ ഇബ്രാഹിം ബാദുഷ എന്നയാളെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാണാതായ നവാബ് ഖാന്‍,റമീസ് ഖാന്‍,ബിസ്മില്ലാ ഖാന്‍ എന്നിവര്‍ക്കായി രാത്രിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും മോശം കാലാവസ്ഥയും ഇരുട്ടും പ്രതികൂലമായി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.ഇവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. അപകടങ്ങള്‍ പതിവായ പ്രദേശത്ത് ലൈഫ് ഗാര്‍ഡിന്റെ സേവനം ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."