HOME
DETAILS

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

  
Web Desk
December 04, 2024 | 5:01 PM

Hindu Sena Seeks ASI Survey of Delhis Jama Masjid

ഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ജുമാമസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറലിന് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണെന്നാണ് ഗുപ്ത കത്തിൽ ആരോപിക്കുന്നത്. ജുമാ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങൾ തകർത്താണെന്നും ഹിന്ദുസേനാ നേതാവ് കത്തിൽ ആരോപിച്ചു.

ഹിന്ദുക്കളെ അപമാനിക്കുന്നതിനായി ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, ദേവതകളുടെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ  ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളിൽ ഉപയോഗിച്ചു. ഉത്തരവാദിത്തപ്പെട്ട അധികാരി എന്ന നിലക്ക് എഎസ്ഐ പള്ളിയുടെ ഘടനയെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തണമെന്നും ഗുപ്ത പറഞ്ഞു. കൂടാതെ നിരവധി ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും മസ്ജിദിൻ്റെ പടിക്കെട്ടിന് താഴെ കുഴിച്ചിട്ടിട്ടുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.

ഇത് തന്റെ മതവികാരത്തെ ബാധിക്കുകയും അവിടെ അടക്കം ചെയ്തിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദേവതകളെ ആരാധിക്കാനുള്ള തൻ്റെ അവകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ഗുപ്ത കത്തിൽ ആരോപിച്ചു. അതേസമയം,  ജുമാമസ്ജിദ് അധികൃതർ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. അജ്മീര്‍ ദര്‍ഗയിലും സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ഇവര്‍ കോടതിയെ സമീപിച്ചിരുന്നു.

Vishnu Gupta, national president of Hindu Sena, has written to the Archaeological Survey of India (ASI) demanding a survey of Delhi's Jama Masjid, claiming it was built using remains of temples demolished by Mughal emperor Aurangzeb.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  4 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  4 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  4 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  4 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  4 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  4 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  4 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  4 days ago