ഡി.ഡി.ഇയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും: ടി. സിദ്ദീഖ്
കോഴിക്കോട്: വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിച്ച ഡി.ഡി.ഇയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായി ദാസ്യപ്പണി ചെയ്യുന്ന ഡി.ഡി.ഇ ആരോടു ചോദിച്ചാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കണം. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനമുള്‍പ്പെടെയുള്ള സി.പി.എം പരിപാടികള്‍ക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന കോഴിക്കോട് ഡി.ഡി.ഇ വിദ്യാഭ്യാസ അവകാശ ലംഘനമാണു നിരന്തരം നടത്തുന്നത്. പ്രളയവും നിപയും മൂലം നിരവധി അധ്യയന ദിനങ്ങള്‍ ജില്ലയില്‍ നഷ്ടമായിട്ടുണ്ട്. നഷ്ടപ്പെട്ട അധ്യയനം തിരിച്ചുപിടിക്കാന്‍ അധ്യാപകര്‍ ശ്രമിക്കുമ്പോഴാണ് അനാവശ്യമായ അവധികള്‍ പ്രഖ്യാപിച്ച് ഡി.ഡി.ഇ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നത്.
വിദ്യാര്‍ഥി അനുകൂല നിലപാട് സ്വീകരിക്കാതെ വിദ്യാര്‍ഥിവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഡി.ഡി.ഇ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. വിദ്യാര്‍ഥികളോട് മാപ്പു പറയാന്‍ ഡി.ഡി.ഇ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ ദാസ്യപ്പണിക്കു വേണ്ടി ഉത്തരവാദിത്തം മറന്ന ഡി.ഡി.ഇക്കെതിരേ നിയമനടപടി സ്വീകരിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ അവകാശ ലംഘനത്തിനെതിരേ കോണ്‍ഗ്രസ് സംഘടിതമായി പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി നിര്‍വാഹകസമിതി അംഗം കെ. രാമചന്ദ്രന്‍, കെ.പി ബാബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാദേവി, ഡി.സി.സി ഭാരവാഹികളായ ഹബീബ് തമ്പി, സുരേഷ് രാമനാട്ടുകര, ഷെറില്‍ ബാബു, രമേഷ് നമ്പിയത്ത്, രാജേഷ് കീഴരിയൂര്‍, ദിനേശ് പെരുമണ്ണ, കണ്ടിയില്‍ ഗംഗാധരന്‍, സമീജ് പാറോപ്പടി, എ.എ ഷിയാലി, സി.പി സലീം, ഉഷാ ഗോപിനാഥ്, ഫൗസിയ അസീസ്, ബേബി പയ്യാനക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."