'ധൈര്യമുണ്ടെങ്കില്‍ പകല്‍ വെളിച്ചത്ത് മല കയറ്' - യുവതികളെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍
ശബരിമല: ന്യൂ ഇയര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ ശബരിമലയില്‍ ഇല്ലാത്തതിനാലാണ് കനകദുര്‍ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതെന്ന് ശബരിമല കര്‍മസമിതി നേതാവ് രാഹുല്‍ ഈശ്വര്‍. രാത്രിയില്‍ സന്നിധാനത്ത് പോകാനുണ്ടായ ഇവരുടെ തീരുമാനവും അവരെ സഹായിച്ച സര്‍ക്കാര്‍ നടപടിയും അപലപനീയമാണെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'രാത്രി ഭക്തരാരുമില്ലാത്ത സമയത്ത് ശരീരം മുഴുവന്‍ മൂടി അവിടെ വന്നത് അപമാനകരമാണ്. ധൈര്യമുണ്ടെങ്കില്‍, ഏതെങ്കിലും രീതിയില്‍ സംസ്‌കാരത്തെ വെല്ലുവിളിക്കാനായിരുന്നു ഉദ്ദേശ്യമെങ്കില്‍ തുറന്ന രീതിയില്‍ വരട്ടെ' രാഹുല്‍ പറഞ്ഞു. സംഭവം സംസ്ഥാന സര്‍ക്കാരിന്റെ ഒത്തു കളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആചാരലംഘനം നടന്നിട്ടുണ്ടെങ്കില്‍ ശബരിമലയില്‍ അതിന്റെ ശുദ്ധിക്രിയയും മറ്റും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നു പുലര്‍ച്ചേ മൂന്ന് മണിക്കും നാലുമണിക്കും ഇടയിലാണ് കൊയിലാണ്ടി സ്വദേശി ബിന്ദുവും പെരിന്തല്‍മണ്ണ സ്വദേശി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. രാത്രി ഒരു മണിയോടെ പമ്പയില്‍ നിന്ന് മല കയറിയ ബിന്ദുവും കനകദുര്‍ഗയും മൂന്നരയോടെ സന്നിധാനത്ത് എത്തുകയും നാല് മണിയോടെ ദര്‍ശനം നടത്തി മടങ്ങുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."