രാജ്യം ഭരിക്കുന്നത് നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവര്‍: ജസ്റ്റിസ് കെമാല്‍പാഷ
കായംകുളം: നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാജ്യം
ഭരിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ നിയമഭേദഗതിക്കെതിരേ കായംകുളം യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ ഒന്നായി പ്രമേയം പാസാക്കിയത് മാതൃകാപരമാണ്. പ്രമേയത്തിന്റെ പേരില്‍ രാജ്യസഭയില്‍ നിന്ന് മുഖ്യമന്ത്രിക്ക് അവകാശലംഘന നോട്ടീസ് നല്‍കിയവര്‍ നിയമസഭകളുടെ അവകാശം എന്തെന്നു തിരിച്ചറിയാത്തവരാണ്.
വര്‍ഗീയത ഇളക്കിവിട്ട് രാജ്യത്തെ വിഭജിക്കാന്‍ ഇറങ്ങിയവര്‍ക്കെതിരേ മതേതര സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങിയത് പ്രതീക്ഷ നല്‍കുന്നു. ഇസ്രായേല്‍ അജണ്ടയാണ് ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ചും ഇല്ലാതാക്കിയും പുതിയത് സൃഷ്ടിച്ചും വിഭാഗീയതകള്‍ വളര്‍ത്തി പൗരന്‍മാരെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നു. ചില ഒറ്റുകാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നു. ഭരണഘടനയെ തകര്‍ക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."