ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സബ് കലക്ടര്‍
അമ്പലപ്പുഴ: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണന നല്‍കാന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപെട്ട് എല്ലാ സഹായ സഹകരണങ്ങളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ആലപ്പുഴ സബ് കലക്ടറ്റര്‍ കൃഷ്ണ തേജാ ഐ.എ.എസ് പറഞ്ഞു.
തിരുവനന്തപുരം സായി ഗ്രാമവും പുന്നപ്ര പവര്‍ ഹൗസ് നാട്ടുകൂട്ടവുമായി ചേര്‍ന്ന് പുന്നപ്ര ബീച്ച് എല്‍.പി.എസ് കരയോഗത്തില്‍ സംഘടിപ്പിച്ച പുന്നപ്ര തെക്ക്ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള 27 അങ്കണവാടി നവീകരണവുമായി ബന്ധപെട്ട് നടത്തിയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷീജ അദ്ധ്യക്ഷയായ യോഗത്തില്‍ നാട്ടുകൂട്ടം ഭാരവാഹികളായ സി.എ സലിം ഹബീബ്, തയ്യില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജുനൈദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ ബാബു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജി, പഞ്ചായത്ത് അംഗങ്ങളായ, സുധര്‍മ്മാഭൂനേന്ദ്രന്‍ സുലഭാ ഷാജി, തോബിയാസ്, കെ.കെ ലത, സീനത്ത്, ഉഷാ ഫ്രാന്‍സിസ്, ബിന്ദു, പുന്നപ്ര മില്‍മാ മാനേജര്‍ പിലിപ്പ് തോമസ് കെ.എസ്.ഇ. ബി ഓവര്‍സിയര്‍ ജോബ്, മസ്ജുല്‍ ഫാറൂക്ക് പ്രസിഡന്റ് സലിം മാക്കിയില്‍, പുന്നപ്ര എ.കെ.ഡി.എസ് പ്രസിഡന്റ് തങ്ക, ഹസന്‍ പൈങ്ങാമഠം തുടങ്ങി രാഷ്ടീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."