HOME
DETAILS

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

  
November 09, 2024 | 4:54 AM

18 Surge in Train Passengers in Saudi Arabia

റിയാദ്: സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം മുന്‍ കാലങ്ങളിലേക്കാള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 മൂന്നാം പാദത്തില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍) മാത്രം രാജ്യത്താകെയുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണിത്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വിവിധ നഗരങ്ങള്‍ക്കുള്ളില്‍ മാത്രമുള്ള ട്രെയിന്‍ സര്‍വിസ് ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 60,72,813 ഉം വലിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 28,91,779 മാണ്. അതേസമയം ഇതേ കാലയളവില്‍ 78.5 ലക്ഷം ടണ്‍ ചരക്കുകളുടെയും ധാതുക്കളുടെയും കടത്തും ട്രെയിന്‍ സര്‍വീസ് ഉപയോഗിച്ച് നടന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനമാണ് വര്‍ധിച്ചത്. പൊതുഗതാഗത രംഗത്തെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സുരക്ഷിതമായ ഗതാഗത മാര്‍ഗമാണ് ട്രെയിനുകള്‍. സഊദിയുടെ വിഷന്‍ 2030 ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വലിയ പങ്കാണ് റെയില്‍ ഗതാഗതം വഹിക്കുന്നത്.

Saudi Arabia records an 18% increase in train passengers, indicating a significant surge in railway transportation demand.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  7 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  7 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം; വേഗപരിധി 80 km/hr ആയി കുറച്ചു

uae
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യ ആസൂത്രകന്‍ പത്മകുമാര്‍, സാമ്പത്തിക നേട്ടമുണ്ടാക്കി, പോറ്റിയുമായി ഗൂഢാലോചന നടത്തി; അന്വേഷണസംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍ 

Kerala
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും

Kerala
  •  7 days ago
No Image

പി.വി അന്‍വറിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

Kerala
  •  7 days ago
No Image

ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും

Kerala
  •  7 days ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: പൊലിസും കസ്റ്റംസും നേർക്കുനേർ; പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ

Kerala
  •  7 days ago
No Image

ചുരത്തിലെ മണ്ണിടിച്ചിൽ: പ്രശ്നം പരിഹരിക്കാൻ നടപടി ആരംഭിച്ചു; നിതിൻ ഗഡ്കരി

Kerala
  •  7 days ago