മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന പരിശോധന; അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ പുതുവത്സരാഘോഷം
തിരൂരങ്ങാടി: ജില്ലാ ആര്‍.ടി.ഒ അനൂപ് വര്‍ക്കിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് പുതുവത്സരദിനത്തില്‍ ശക്തമായ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്.
തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, എന്നീ ജോയിന്റ് ആര്‍.ടി.ഒ ഓഫിസുകള്‍ക്ക് കീഴില്‍ സംസ്ഥാന ദേശീയപാതകള്‍ കേന്ദ്രീകരിച്ച് പുതുവത്സരദിനമായ 31ന് വൈകുന്നേരം ആറ് മണി മുതല്‍ തന്നെ ശക്തമായ പരിശോധനനടത്തി. രണ്ടുദിവസം മുന്‍പ് തന്നെ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയത് അഭ്യാസപ്രകടനങ്ങളുമായി റോഡില്‍ ഇറങ്ങാനിരുന്ന ഫ്രീക്കന്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന വന്‍ തിരിച്ചടിയായി. പ്രധാനമായും അപകടം വരുത്തുന്ന രീതിയിലുള്ള വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍, നിയമവിരുദ്ധമായ ലൈറ്റുകള്‍ മുതലായവയുമായി റോഡിലിറങ്ങുന്നവരെയാണ് പ്രധാനമായും കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
കക്കാട്, തിരൂരങ്ങാടി, കോട്ടക്കല്‍, വളാഞ്ചേരി, ചങ്കുവെട്ടി, മലപ്പുറം, പൊന്നാനി, എടപ്പാള്‍, തിരൂര്‍, വേങ്ങര എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്നു.
പരിശോധനയ്ക്ക് ജോയിന്റ് ആര്‍.ടി.ഒ എസ്. ബിജു എം.വി.ഐമാരായ എം.പി അബ്ദുല്‍ സുബൈര്‍, കെ. അഫ്‌സല്‍ അലി, റോണി വര്‍ഗ്ഗീസ് ,അനുമോദ് കുമാര്‍, എ.എം.വി.ഐമാരായ അബ്ദുല്‍കരീം ചാലില്‍, മണികണ്ഠന്‍, കെ. രമേശന്‍, ആര്‍. രൂപേഷ്, കെ. ശ്രീജിത്ത് ഡ്രൈവര്‍മാരായ എ.പി അബ്ദുള്ളകുട്ടി, കെ. ബിജു, കെ. ശശിധരന്‍, എം. അജയന്‍ , മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."