ജെ.എന്‍.യുവിലേത് ജാമിഅയിലെ പൊലിസ് അഴിഞ്ഞാട്ടത്തിനു സമാനം; അക്രമം അരങ്ങേറിയത് പൊലിസ് നോക്കിനില്‍ക്കേ, അധ്യാപികയ്ക്കും മര്‍ദനം
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കും ക്യാംപസിനും എതിരെയുണ്ടായത് ജാമിഅയില്‍ പൊലിസ് അഴിഞ്ഞാടിയതിനു സമാനമായ സംഭവം. അന്ന് പൊലിസെങ്കിലും ഇന്ന് പുറത്തുനിന്നെത്തിയ ഗുണ്ടകളെന്നും മാത്രം. അന്‍പതോളം വരുന്ന മുഖംമൂടിക്കാര്‍ ഇരുമ്പുദണ്ഡുകളും ആയുധങ്ങളുമായി ക്യാംപസില്‍ അഴിഞ്ഞാടിയപ്പോള്‍ പൊലിസുകാര്‍ നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു.
പൊലിസ് നോക്കിനില്‍ക്കേയാണ് ആക്രമണമുണ്ടായതെന്നും ഇതെല്ലാം കണ്ടിട്ടും തടഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ ആരോപിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇക്കാര്യം ട്വീറ്റ് ചെയ്തു. ആര്‍.എസ്.എസ്- എ.ബി.വി.പി പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഹോസ്റ്റലിലും അഴിഞ്ഞാട്ടം
ജെ.എന്‍.യുവിലെ ഹോസ്റ്റലുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. ജനലുകളും ഗ്ലാസ് ഡോറുകളും തല്ലിപ്പൊട്ടിച്ചു. ഭക്ഷണസാധനങ്ങള്‍ വലിച്ചെറിഞ്ഞതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
After Sabarmati Hostel, now Mahi Mandvi Hostel and Periyar Hostel in #JNU are under attack by ABVP and RSS goons. Students have also claimed that Police personnel are attacking students. They might be RSS & ABVP goons in disguise.#SOSJNU #abvpviolenceinjnu pic.twitter.com/GusCzf9JiP
— Rofl Republic ?? (@i_theindian) January 5, 2020
പൊലിസ് നോക്കിനില്‍ക്കേയാണ് ആക്രമണമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് കണ്ട അധ്യാപകര്‍ ഇവരെ തടഞ്ഞെങ്കിലും അവര്‍ക്കെതിരെയും മര്‍ദനമുണ്ടായി. ജെ.എന്‍.യു പ്രൊഫസര്‍ സുചിത്ര സെന്‍ എന്ന അധ്യാപികയ്ക്കാണ് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റത്.
[caption id="attachment_804913" align="aligncenter" width="490"] പരുക്കേറ്റ അധ്യാപകി സുചിത്ര സെന്‍[/caption]
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/01/WhatsApp-Video-2020-01-05-at-8.07.11-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."